നീറ്റ് പരീക്ഷ ക്രമക്കേട്; കേന്ദ്രസർക്കാർ സുപ്രീം കോടതിയിൽ സത്യവാങ്മൂലം സമർപ്പിച്ചു

നീറ്റിൽ പുന:പരീക്ഷ  വേണ്ടെന്ന് സുപ്രീം കോടതിയിൽ കേന്ദ്രസർക്കാരിൻ്റെ സത്യവാങ് മൂലം.  വ്യാപകമായ ക്രമക്കേട് നടന്നിട്ടില്ലെന്നും പുനപരീക്ഷ നടത്തേണ്ട സാഹചര്യം ഇല്ലെന്നും ചൂണ്ടിക്കാട്ടിയാണ് സത്യവാങ്മൂലം. ചോദ്യപേപ്പർ ചോർച്ച പരീക്ഷയുടെ പവിത്രതയെ ബാധിച്ചിട്ടില്ല. പട്നയിലും ഗോധ്രയിലും മാത്രമാണ് ക്രമക്കേടുകൾ നടന്നത്.   പരീക്ഷാ ക്രമക്കേട് പുറത്തുവന്നതിന് പിന്നാലെ ഏഴംഗ വിദഗ്ധ സമിതിയെ നിയോഗിച്ചിരുന്നു.  ചിലയിടങ്ങളിൽ മാത്രമാണ് ക്രമക്കേടുകൾ  കണ്ടെത്താനായത്. പരീക്ഷാഫലം പരിശോധിക്കുമ്പോൾ അസ്വാഭാവികത ഇല്ലെന്നും കേന്ദ്രസർക്കാർ അവകാശപ്പെടുന്നു. പുന:പരീഷ നടത്തിയാൽ 24 ലക്ഷം വിദ്യാർഥികളെ ബുദ്ധിമുട്ടിലാക്കുമെന്നും സത്യവാങ്മൂലത്തിൽ പറയുന്നു.

ALSO READ: ലോക്സഭാ തെരഞ്ഞെടുപ്പിലെ സംഘടനാ വിരുദ്ധ പ്രവർത്തനം; ചങ്ങനാശേരിയിൽ കോൺഗ്രസ് നേതാവിനെതിരെ നടപടി

2024-25 ലെ കൗൺസിലിംഗ് ഈ മാസം  മൂന്നാം വാരം നടക്കുമെന്നും കേന്ദ്രം അറിയിച്ചു. ടെലഗ്രാം വഴി ചോദ്യപേപ്പർ ചോർന്നിട്ടില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് എൻ ടി എ യുടെ  സത്യവാങ്മൂലം. ചോദ്യപേപ്പർ ചോർച്ച വ്യാജമായി സൃഷ്ടിച്ചതാണ്. സമയക്രമത്തിൽ മാറ്റം വരുത്തി പ്രചരിപ്പിക്കുകയായിരുന്നുവെന്നും എൻ ടി എ സത്യവാങ്മൂലത്തിൽ പറയുന്നു. കേസ് നാളെ സുപ്രീംകോടതി ചീഫ് ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ച് പരിഗണിക്കും.

ALSO READ:ഗുഡ്മോർണിഗ് ഇടവേള ഭക്ഷണം പദ്ധതിയുമായി കൊയിലാണ്ടി നഗരസഭ മാതൃകയാകുന്നു

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News