നീറ്റില്‍ എന്‍ടിഎ സുപ്രീംകോടതിയില്‍ സത്യവാങ്മൂലം സമര്‍പ്പിച്ചു .ചോദ്യപേപ്പര്‍ ചോര്‍ച്ച പരീക്ഷയുടെ പവിത്രതയെ ബാധിച്ചിട്ടില്ലെന്ന് എന്‍ടിഎ പറഞ്ഞു. പട്‌നയിലും ഗോധ്രയിലും മാത്രമാണ് ക്രമക്കേടുകള്‍ നടന്നത്.വ്യാപക ചോര്‍ച്ച ഉണ്ടായിട്ടില്ലെന്ന് എന്‍ടിഎ വ്യക്തമാക്കി. ഹര്‍ജിക്കാരുടെ വാദം തെറ്റിദ്ധരിപ്പിക്കുന്നത് ആണെന്നാണ് എന്‍ടിഎ പറയുന്നത്.
നീറ്റ് ചോദ്യപേപ്പറിന്റെ അച്ചടിയും വിതരണവും ലോക്കറിൽ സൂക്ഷിച്ചതടക്കമുള്ള വിശദാംശങ്ങൾ അറിയിക്കണം. ചോദ്യപേപ്പർ ചോർച്ചയുടെ വ്യാപ്തി എത്രത്തോളമാണെന്ന് വ്യക്തമാക്കണം.കളങ്കിതരായ വിദ്യാർത്ഥികളെ കൃത്യമായി തിരിച്ചറിയാൻ കഴിയുമോയെന്ന് അറിയിക്കണമെന്നും ചീഫ് ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഡ് അധ്യക്ഷനായ മൂന്നംഗ ബഞ്ച് ആവശ്യപ്പെട്ടു. പരീക്ഷയുടെ വിശ്വാസ്യത തകർന്നു എന്നു വ്യക്തമായാൽ പുനഃ പരീക്ഷ നടത്തേണ്ടി വരുമെന്നും സുപ്രീംകോടതി നിരീക്ഷിച്ചു. കേസ് അന്വേഷിക്കുന്ന സിബിഐയോട് തൽസ്ഥിതി റിപ്പോർട്ട് സമർപ്പിക്കാനും നിർദ്ദേശിച്ചിട്ടുണ്ട്. ഹർജികൾ നാളെ സുപ്രീം കോടതി പരിഗണിക്കും.
also read: ആലുവയിൽ എട്ടുവയസ്സുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച പ്രതിയെ തിരിച്ചറിഞ്ഞ് അതിജീവിത
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here