നീറ്റ് പരീക്ഷ ക്രമക്കേട്; അന്വേഷണം ആവശ്യപ്പെട്ട് വിവിധയിടങ്ങളില്‍ എസ്എഫ്‌ഐ പ്രതിഷേധം

നീറ്റ് പരീക്ഷയിലെ അപാകതയില്‍ കൃത്യമായ അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ട് എസ്എഫ്‌ഐയുടെ നേതൃത്വത്തില്‍ സംസ്ഥാന വ്യാപക പ്രതിഷേധം. രാജ്യവ്യാപകമായി കേന്ദ്രസര്‍ക്കാര്‍ ഓഫീസുകള്‍ക്കുമുന്നില്‍ എസ്എഫ്ഐ നടത്തിയ പ്രക്ഷോഭത്തിന്റെ ഭാഗമായായിരുന്നു സംസ്ഥാന വ്യാപക പ്രതിഷേധം.

തിരുവനന്തപുരം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ എജിഎസ് ഓഫീസില്‍ ആയിരുന്നു മാര്‍ച്ച്. മുദ്രാവാക്യം വിളികളുമായി എത്തിയ സമരക്കാരെ പൊലീസ് തടഞ്ഞു. കുത്തിയിരുന്ന് മുദ്രാവാക്യം വിളിച്ചതോടെ പ്രവര്‍ത്തകരെ പൊലീസ് അറസ്റ്റ് ചെയ്തു നീക്കി.

എറണാകുളത്ത് ബിഎസ്എന്‍എല്‍ ഓഫീസിലേക്ക് നടത്തിയ മാര്‍ച്ചിലും നേരിയ സംഘര്‍ഷം. പത്തനംതിട്ടയില്‍ സമരം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം അമല്‍ എബ്രഹാം ഉദ്ഘാടനം ചെയ്തു. എറണാകുളത്തും പത്തനംതിട്ടയിലും ബാരിക്കേട് മറികടക്കാന്‍ ശ്രമിച്ച വിദ്യാര്‍ത്ഥികള്‍ക്ക് നേരെ പൊലീസ് ജലപീരങ്കി പ്രയോഗിച്ചു.

ALSO READ:നാഗ്പൂരില്‍ സ്‌ഫോടകവസ്തു നിര്‍മാണ ഫാക്ടറിയില്‍ പൊട്ടിത്തെറി; 5 മരണം

എസ് എഫ് ഐ കണ്ണൂര്‍ ഹെഡ് പോസ്റ്റ് ഓഫീസിലേക്ക് നടത്തിയ മാര്‍ച്ചിന് നേരെ പൊലീസ് ജലപീരങ്കി പ്രയോഗിച്ചു. ഹെഡ് പോസ്റ്റ് ഓഫീസിന് മുന്നിലെ ബാരിക്കേഡുകള്‍ മറികടന്ന് പ്രവര്‍ത്തകര്‍ കോമ്പൗണ്ടിന് അകത്ത് കയറി. പ്രതിഷേധ മാര്‍ച്ച് എസ്എഫ്‌ഐ സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം വൈഷ്ണവ് മഹേന്ദ്രന്‍ ഉദ്ഘാടനം ചെയ്തു.

കോഴിക്കോട് ഇന്‍കംടാക്‌സ് ഓഫീസിലേക്ക് നടത്തിയ മാര്‍ച്ചിലും സംഘര്‍ഷം. സമരം എസ്എഫ്‌ഐ ജില്ലാ സെക്രട്ടറി അനുരാഗ് ഉദ്ഘാടനം ചെയ്തു.പ്രവര്‍ത്തകര്‍ക്ക് നേരെ പൊലീസ് ചാര്‍ജ് നടത്തി.

ALSO READ:കുവൈറ്റ് ദുരന്തം; മരിച്ച ഇന്ത്യക്കാരുടെ മൃതദേഹം നാട്ടിലെത്തിക്കാന്‍ കുവൈറ്റ്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News