നീറ്റ് പരീക്ഷ ക്രമക്കേട് ; രാജ്യത്താകെ 63 വിദ്യാർത്ഥികളെ ഡീബാർ ചെയ്തു

നീറ്റ് പരീക്ഷ ക്രമക്കേടിൽ രാജ്യത്താകെ 63 വിദ്യാർത്ഥികളെ ഡീബാർ ചെയ്തു. 30 പേർ ഗുജറാത്തിലെ ഗോദ്രയിലെ പരീക്ഷാ കേന്ദ്രത്തിൽ നിന്നുള്ളതെന്ന് എൻ ടി എ അറിയിച്ചു.ബീഹാറിൽ 17 വിദ്യാർഥികൾക്കെതിരെ നടപടി എടുത്തു.

നീറ്റ് പുന:പരീക്ഷയിൽ 1563 വിദ്യാർത്ഥികളിൽ പരീക്ഷ എഴുതിയത് 813 പേർ മാത്രമാണ്.750 വിദ്യാർഥികൾ പരീക്ഷ എഴുതിയില്ല.മേഘാലയിൽ 230 ഉം ഹരിയാനയിൽ 207 ഉം ഛത്തീസ്ഗഡിൽ 311ഉം വിദ്യാർഥികൾ പരീക്ഷക്ക് എത്തിയില്ല.ഗുജറാത്തിലും വിദ്യാർഥികൾ ആരും പരീക്ഷക്ക് എത്തിയില്ല.

ALSO READ: രണ്ട് തെരഞ്ഞെടുപ്പ് പരാജയങ്ങൾ നേരിട്ട പാർട്ടിയാണ് കോൺഗ്രസും യുഡിഎഫും, മൂന്നാമത് ഒരു പരാജയം താങ്ങാനുള്ള ആരോഗ്യമില്ല: കെ മുരളീധരൻ

ബീഹാറിൽ അന്വേഷണ സംഘത്തിന് നേരെ ആക്രമണം ഉണ്ടായി.സിബിഐ സംഘത്തിന് നേരെയാണ് ആക്രമണം ഉണ്ടായത്.സംഭവത്തിൽ 4 പേർ അറസ്റ്റിൽ ആയി.അതേസമയം എൻ ടി എ യെ പൂർണമായും കുറ്റപ്പെടുത്തിയിരിക്കുകയാണ് വിദ്യാഭ്യാസമന്ത്രാലയം.നീറ്റ് യു ജി ക്രമക്കേടിന് കാരണം എൻ ടി എ ആണെന്നും പരീക്ഷ നടത്തിയത് മാനദണ്ഡങ്ങൾ പാലിക്കാതെയാണ്.ഗ്രേസ് മാർക്ക് നൽകുന്ന രീതി പതിവില്ലാത്തത്.പരീക്ഷ തുടങ്ങാൻ വൈകിയാൽ സമയം നൽകുകയാണ് വേണ്ടത്.പ്രതിഷേധത്തിന് പിന്നിൽ കോച്ചിങ്ങ് സെൻ്ററുകൾ എന്ന് വിദ്യാഭ്യാസ മന്ത്രാലയം വ്യക്തമാക്കി.മാർക്ക് കുറഞ്ഞ വിദ്യാർഥികൾ ഉള്ള കോച്ചിങ്ങ് സെൻ്ററുകൾ പുന പരീക്ഷ ആഗ്രഹിക്കുന്നു.അവരാണ് പ്രതിഷേധത്തിന് പിന്നിൽ.വിദ്യാർഥികളെയും രക്ഷിതാക്കളെയും തെരുവിൽ ഇറക്കുന്നു എന്നും വിദ്യാഭ്യാസ മന്ത്രാലയം പറഞ്ഞു.

ALSO READ: സംസ്ഥാനങ്ങൾക്ക്‌ 60 ശതമാനം വിഹിതം ഉറപ്പാക്കണം,ജിഎസ്‌ടി നികുതി പങ്കുവയ്‌ക്കൽ അനുപാതം പുന:പരിശോധിക്കണം: മന്ത്രി കെ എൻ ബാലഗോപാൽ

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration