നീറ്റ് പരീക്ഷ ക്രമക്കേടിൽ സി ബി ഐ അന്വേഷണം പുരോഗമിക്കുന്നു. കേസുമായി ബന്ധപ്പെട്ട് അറസ്റ്റ് ചെയ്ത പ്രതികളെ സിബിഐ കസ്റ്റഡിയിൽ വാങ്ങി. മാറ്റിവെച്ച നീറ്റ് പിജി പരീക്ഷയുടെ തിയതി രണ്ടുദിവസത്തിനുള്ളിൽ പ്രഖ്യാപിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്രപ്രധാൻ അറിയിച്ചു. അതേസമയം നീറ്റി യുജി പുന:പരീക്ഷ ഫലം ഇന്ന് പ്രഖ്യാപിച്ചേക്കും.
Also read:മ്യൂസിക്കൽ റൊമാന്റിക് ഷോർട്ഫിലിം “ഇനി ഒരു മഞ്ഞുകാലം“ റിലീസ് ചെയ്തു
നീറ്റ് പരീക്ഷയിൽ വലിയ ക്രമക്കേടുകൾ നടന്നു എന്നാണ് സിബിഐയുടെ കണ്ടെത്തൽ. പരീക്ഷാ കേന്ദ്രങ്ങളും കോച്ചിംഗ് സെന്ററുകളും കേന്ദ്രീകരിച്ചുള്ള അന്വേഷണം പുരോഗമിക്കുകയാണ്. ബീഹാർ, ജാർഖണ്ഡ് എന്നിവിടങ്ങളിൽ കൂടുതൽ പേരെ സി ബി ഐ ചോദ്യം ചെയ്യും. ചോദ്യപേപ്പർ ചോർച്ചയുമായി ബന്ധപ്പെട്ടു മാധ്യമപ്രവർത്തകൻ ജമാലുദ്ദീൻ ഉൾപ്പെടെ 5 പേരെ സി ബി ഐ ഇതുവരെ അറസ്റ്റ് ചെയ്തു.
ഹരിയാനയിലെ 2014–16 കാലയളവിലെ നാല് ലക്ഷം വിദ്യാര്‍ഥികളുടെ പ്രവേശനവുമായി ബന്ധപ്പെട്ട ക്രമക്കേടിലും സിബിഐ കേസെടുത്ത് അന്വേഷണം ‘തുടങ്ങി. ബീഹാർ രാജസ്ഥാൻ ജാർഖണ്ഡ് ഗുജറാത്ത് മഹാരാഷ്ട്ര തുടങ്ങിയ സംസ്ഥാനങ്ങൾ കേന്ദ്രീകരിച്ചാണ് അന്വേഷണം പുരോഗമിക്കുന്നത്. മാറ്റിവെച്ച നീറ്റ് പിജി പരീക്ഷ തീയതി ചൊവ്വാഴ്ചക്കുള്ളിൽ പ്രഖ്യാപിക്കും എന്നും കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ വ്യക്തമാക്കി.
Also read:‘ഈ രുചിക്ക് പകരമൊന്നില്ല’, ഓർമകൾക്ക് വേണ്ടി പിച്ചിലെ മണല്‍ കഴിച്ച് രോഹിത് ശർമ; വിഡിയോ
എൻ ടി എ യുടെ ചുമതലയിലുള്ള ഉദ്യോഗസ്ഥർക്കും ചോദ്യപേപ്പർ ചോർച്ചയിൽ പങ്കുണ്ടെന്നാണ് സിബിഐ ആരോപിക്കുന്നത്. ദില്ലി സിബിഐ യൂണിറ്റിലെ ഉദ്യോഗസ്ഥരെ 4 സംഘങ്ങളായി തിരിച്ചാണ് അന്വേഷണം നടത്തുന്നത്. അതേ സമയം ക്രമക്കേടിൽ എൻ ടി എ നിർത്തലാക്കണം, വിദ്യാഭ്യാസ മന്ത്രി രാജി വെക്കണം എന്ന ആവശ്യങ്ങൾ ഉന്നയിച്ച് പരീക്ഷ ക്രമക്കേടിൽ പ്രതിഷേധം ശക്തമാാവുുകയാണ്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here