പ്രൊഫഷണല്‍ ബിരുദ പ്രവേശനത്തിനുള്ള നാഷണല്‍ ടെസ്റ്റിംഗ് ഏജന്‍സി നടത്തുന്ന, നീറ്റ് പരീക്ഷ ഇന്ന് നടക്കും. ഉച്ചയ്ക്ക് രണ്ടു മുതല്‍ 5.20 വരെ രാജ്യത്തെ 557 കേന്ദ്രങ്ങളിലും വിദേശരാജ്യങ്ങളിലെ 14 നഗരങ്ങളിലും ആണ് പരീക്ഷ. 24 ലക്ഷത്തിലധികം വിദ്യാര്‍ഥികള്‍ നീറ്റ് പരീക്ഷ എഴുതുന്നുണ്ട്.
Also Read: വീണ്ടും രാജി; പേയ്ടിഎം പ്രസിഡന്റ് സ്ഥാനം ഒഴിഞ്ഞു
രാവിലെ 11ന് പരീക്ഷാ കേന്ദ്രങ്ങളില്‍ വിദ്യാര്‍ത്ഥികളുടെ ദേഹപരിശോധന ആരംഭിക്കും. ഉച്ചയ്ക്ക് ഒന്നരയ്ക്ക് ശേഷം പരീക്ഷാ കേന്ദ്രത്തില്‍ പ്രവേശിപ്പിക്കും. ഡ്രസ്സ് കോഡ് അടക്കം വിദ്യാര്‍ത്ഥികള്‍ക്കുള്ള മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളും കയ്യില്‍ കരുതേണ്ട തിരിച്ചറിയല്‍ രേഖകളും വിശദാംശങ്ങളും അഡ്മിറ്റ് കാര്‍ഡിനൊപ്പം ഡൌണ്‍ലോഡ് ചെയ്യാം.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here