നീറ്റ് പരീക്ഷ; പുതുക്കിയ ഫലങ്ങള്‍ പ്രസിദ്ധീകരിച്ചു

നീറ്റ് പരീക്ഷയുടെ പുതുക്കിയ ഫലങ്ങള്‍ പ്രസിദ്ധീകരിച്ചു. സുപ്രീംകോടതി നിര്‍ദേശത്തെ തുടര്‍ന്നാണ് പുതുക്കിയ മാര്‍ക്കുകള്‍ പ്രസിദ്ധീകരിച്ചത്. പരീക്ഷയിലെ 19മത്തെ ചോദ്യത്തിന് രണ്ട് ഉത്തരം സാധ്യമാകുമെന്ന് എന്‍ടിഎ അറിയിച്ചതിന് പിന്നാലെ സുപ്രീംകോടതി ദില്ലി ഐഐടി ഡയറക്ടറെ ചുമതലപ്പെടുത്തി പരിശോധിച്ചിരുന്നു.

ALSO READ: കേരള സാഹിത്യ അക്കാദമി അവാർഡുകൾ പ്രഖ്യാപിച്ചു; ഹരിത സാവിത്രിക്കും കൽപ്പറ്റ നാരായണനും പുരസ്‌കാരം

റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ഒറ്റയുത്തരം നല്‍കിയതോടെ മാര്‍ക്കുകള്‍ പുതുക്കി പ്രസിദ്ധീകരിക്കുകയായിരുന്നു. ഇതോടെ ടോപ് സ്‌കോര്‍ നേടിയ വിദ്യാര്‍ത്ഥികളുടെ എണ്ണത്തില്‍ കുറവുണ്ടാകും. 44 പേര്‍ക്ക് ഒന്നാം റാങ്ക് നഷ്ടമാകും. പുതിയ പട്ടികപ്രകാരം ഒന്നാം റാങ്ക് ജേതാക്കള്‍ 17 പേരായി കുറയുമെന്നാണ് സൂചന. പുതുക്കിയ മാര്‍ക്കുകള്‍ പ്രസിദ്ധീകരിച്ചതോടെ മെഡിക്കല്‍ കൗണ്‍സിലിംഗ് നടപടികള്‍ ഊര്‍ജ്ജിതമാക്കും.

ALSO READ: ദുരന്തമുഖത്ത് എംഎല്‍എ ചിരിച്ചുകൊണ്ട് സെല്‍ഫി എടുത്തിട്ടില്ല; സച്ചിന്‍ദേവിന്‍റേതെന്ന് പ്രചരിക്കുന്ന പോസ്റ്റ് വ്യാജം

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News