നീറ്റ്- നെറ്റ് എക്‌സാം ക്രമക്കേട് അത്യന്തം അപലപനീയമെന്ന് ഉന്നത വിദ്യാഭ്യാസ മന്ത്രി ആര്‍ ബിന്ദു. ഗുരുതരമായ വീഴ്ചയാണ് ഉണ്ടായത്. സംഭവത്തെ കുറിച്ച് കേന്ദ്ര ഉന്നത വിദ്യാഭ്യാസ മന്ത്രി ഇതുവരെയും അഭിപ്രായം നടത്തിയിട്ടില്ല. കേന്ദ്രം അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്. അത് കൃത്യമായിരിക്കണം. വെള്ളം ചേര്‍ക്കരുത് എന്നാണ് കേന്ദ്രത്തോട് ആവശ്യപ്പെടാന്‍ ഉള്ളത്- മന്ത്രി പറഞ്ഞു.
രാമക്ഷേത്രം പണിത ദിവസം ഏതാണ് എന്നതുപോലുള്ള ചോദ്യങ്ങള്‍ ഉണ്ടായിരുന്നുവെന്ന് വിദ്യാര്‍ത്ഥികള്‍ അറിയിച്ചു. ഇത്തരം കാര്യങ്ങളിലേക്ക് കടക്കുന്നത് വിവാദജനകമായ അന്തരീക്ഷം ഉണ്ടാക്കുന്നു. ഈ പരീക്ഷകളൊക്കെ പിഴവില്ലാതെ നടത്തണമെന്ന ഉത്തരവാദിത്തം കേന്ദ്രത്തിനുണ്ട്.
ഇനിയും പരീക്ഷ എഴുതുന്നത് വിദ്യാര്‍ത്ഥികള്‍ക്ക് മാനസിക പ്രശ്‌നം ഉണ്ടാക്കും. പരീക്ഷ റദ്ദാക്കണം എന്ന് പറയുന്നില്ല. താന്‍ വിദ്യാര്‍ത്ഥികള്‍ക്കൊപ്പം ആണെന്നും ഭൂരിപക്ഷ അഭിപ്രായം കേട്ട് കേന്ദ്ര സര്‍ക്കാര്‍ തീരുമാനം എടുക്കണമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here