നീറ്റ് , നെറ്റ് പരീക്ഷ ക്രമക്കേടിൽ ജുഡിഷ്യൽ അന്വേഷണം വേണമെന്ന് എസ്എഫ്‌ഐ അഖിലേന്ത്യാ പ്രസിഡന്റ് വി.പി. സാനു. സുപ്രീം കോടതി ജഡ്ജി വിഷയം അന്വേഷിക്കണമെന്നും എൻ ടി എ സംവിധാനം പിരിച്ച് വിടണമെന്നും വി.പി. സാനു പറഞ്ഞു. തിരുവനന്തപുരത്ത് നടത്തിയ വാർത്ത സമ്മേളനത്തിൽ വി.പി. സാനു സംസാരിക്കുകയായിരുന്നു.
‘കേന്ദ്ര വിദ്യാഭ്യാസ മന്ത്രി രാജിവെക്കണം. നീറ്റ് പരീക്ഷ ഒഴിവാക്കി, സംസ്ഥാന എൻട്രൻസ് തിരിച്ച് കൊണ്ടുവരണം. വലിയ അഴിമതിയാണ് നടന്നിരിക്കുന്നത്. വിഷയത്തിൽ ബിജെപിക്ക് നേരിട്ട് പങ്കുണ്ടോ എന്നാണ് പുറത്ത് വരേണ്ടത്. സിബിഐ അന്വേഷണം കൊണ്ട് അത് പുറത്ത് വരില്ല. സംഭവത്തിൽ ജുഡീഷ്യൽ അന്വേഷണം വേണം.
ഉഷ്ണ തരംഗത്തിന് ഇടയിലാണ് വിദ്യാർത്ഥികൾ പരീക്ഷ എഴുതിയത് അവർക്ക് നഷ്ടപരിഹാരം നൽകണം. ധാർമികത ഉത്തരവാദിത്വം ഏറ്റെടുത്ത് കേന്ദ്ര വിദ്യാഭ്യാസ വകുപ്പ് മന്ത്രി ധർമേന്ദ്ര പ്രധാൻ രാജിവെക്കണം. എൻ ടി എ പൂർണമായും അവസാനിപ്പിക്കണം’- വി പി സാനു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here