നീറ്റ് പിജി പ്രവേശന പരീക്ഷ: കേരളത്തിലെ ഡോക്ടര്‍മാര്‍ക്ക് ആന്ധ്രയിലെ പരീക്ഷാകേന്ദ്രങ്ങളേതെന്ന് വ്യക്തതയില്ല, പുനപരിശോധിക്കണമെന്ന് ഡോ ജോണ്‍ ബ്രിട്ടാസ് എംപി

നീറ്റ് പിജി പ്രവേശന പരീക്ഷയെഴുതുന്ന കേരളത്തിലെ ഡോക്ടര്‍മാര്‍ക്ക് പരീക്ഷാ കേന്ദ്രങ്ങളായി ആന്ധ്രയിലെ വിദൂര സ്ഥലങ്ങള്‍ അനുവദിച്ച ദേശീയ മെഡിക്കല്‍ സയന്‍സ് പരീക്ഷാ ബോര്‍ഡിന്റെ തീരുമാനം പുന:പരിശോധിക്കണമെന്ന് ആവശ്യപ്പെട്ടു കൊണ്ട് ഡോ. ജോണ്‍ ബ്രിട്ടാസ് എംപി കേന്ദ്ര ആരോഗ്യ മന്ത്രി ജെ പി നദ്ദയ്ക്ക് കത്തയച്ചു. കേരളത്തില്‍ നിന്നുള്ള പതിനായിരത്തോളം ഡോക്ടര്‍മാരാണ് ഇത്തവണ പ്രവേശന പരീക്ഷയെഴുതുന്നത്. നിരവധി തവണ പരീക്ഷ മാറ്റിവെച്ചിട്ടാണ് ഇപ്പോള്‍ ആഗസ്റ്റ് 11 പരീക്ഷ തിയ്യതിയായി തീരുമാനിച്ചിരിക്കുന്നത്.

ALSO READ:  കച്ചത്തീവില്‍ ഇന്ത്യന്‍ മത്സ്യബന്ധന ബോട്ടും ശ്രീലങ്കന്‍ നേവി കപ്പലും കൂട്ടിയിടിച്ചു; മത്സ്യത്തൊഴിലാളി മരിച്ചു, ഒരാളെ കാണ്മാനില്ല

കഴിഞ്ഞദിവസം വന്ന അറിയിപ്പ് പ്രകാരം ആന്ധ്രയിലെ നഗരത്തിന്റെ പേര് മാത്രമാണ് സൂചിപ്പിച്ചിരിക്കുന്നത്. യഥാര്‍ത്ഥ പരീക്ഷ കേന്ദ്രമേതെന്ന് എന്‍ബിഇഎംഎസ് ഇപ്പോഴും വ്യക്തമാക്കിയിട്ടില്ലെന്നും എംപി കത്തില്‍ ചൂണ്ടിക്കാട്ടി. പരീക്ഷയ്ക്ക് രണ്ട് ദിവസം മുമ്പ് ഓഗസ്റ്റ് 8ന് മാത്രം പരീക്ഷാ കേന്ദ്രം അറിയിക്കാമെന്ന നിലപാട് ഉദ്യോഗാര്‍ത്ഥികളെ കൂടുതല്‍ കഷ്ടപ്പെടുത്തുന്നതാണ്. കേരളത്തില്‍ നിന്ന് ആയിരത്തിലേറെ കിലോമീറ്റര്‍ ദൂരെ പരീക്ഷയ്‌ക്കെത്തേണ്ടി വരുന്നത് ഉദ്യോഗാര്‍ത്ഥികള്‍ക്ക് വെല്ലുവിളിയാണ്. ദൂരസ്ഥലങ്ങളിലേക്കുള്ള യാത്രയ്ക്കും താമസത്തിനും വേണ്ടിവരുന്ന ഭീമമായ ചിലവ് സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന വിഭാഗങ്ങളില്‍ നിന്നുള്ള മിടുക്കരായ വിദ്യാര്‍ത്ഥികളുടെ സാധ്യതകളെ പ്രതികൂലമായി ബാധിക്കും. ഇത്രയും കുറഞ്ഞ സമയത്തിനുള്ളില്‍ ദൂരസ്ഥലത്തേക്ക് യാത്ര ടിക്കറ്റുകള്‍ കിട്ടാനുള്ള സാധ്യതയും കുറവാണ്. എന്ന് മാത്രമല്ല പെണ്‍കുട്ടികള്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് വിശ്വസനീയമായ താമസസൗകര്യം കണ്ടെത്തുന്നതും വെല്ലുവിളിയാണ്. ഗര്‍ഭിണികള്‍ക്കും മറ്റ് ആരോഗ്യപ്രശ്‌നങ്ങളുള്ള പരീക്ഷാര്‍ത്ഥികള്‍ക്കും ഇത്രയും ദൂരമുള്ള യാത്രകള്‍ ബുദ്ധിമുട്ടുകള്‍ ഉണ്ടാക്കും. പരീക്ഷയെഴുതാനായി ഇത്രയേറെ ജൂനിയര്‍ ഡോക്ടര്‍മാര്‍ സംസ്ഥാനം വിട്ടുപോകുന്നത് സമാനതകളില്ലാത്ത പ്രകൃതി ക്ഷോഭം നേരിട്ട വയനാട്ടിലെ ദുരിതാശ്വാസ നടപടികളെ ബാധിക്കുമെന്നും അദ്ദേഹം കത്തില്‍ ചൂണ്ടിക്കാട്ടി.

ALSO READ: ഹിമാചല്‍ പ്രദേശില്‍ കനത്ത മഴ; 36 പേരെ കാണാതായി, രണ്ട് പേരുടെ മൃതദേഹങ്ങള്‍ കണ്ടെടുത്തു

മറ്റുസംസ്ഥാനങ്ങളില്‍ നിന്നുള്ള പരീക്ഷാര്‍ത്ഥികളും ഇതേ അനിശ്ചിതാവസ്ഥയിലാണ്. അതിനാല്‍ ഉദ്യോഗാര്‍ത്ഥികള്‍ക്ക് ദൂരെയുള്ള പരീക്ഷ കേന്ദ്രങ്ങള്‍ക്ക് പകരം അതാത് സംസ്ഥാനത്ത് തന്നെ പരീക്ഷാ കേന്ദ്രങ്ങള്‍ അനുവദിക്കാന്‍ അടിയന്തര ഇടപെടല്‍ വേണമെന്ന് ഡോ. ജോണ്‍ ബ്രിട്ടാസ് മന്ത്രി ജെ പി നദ്ദയോട് ആവശ്യപ്പെട്ടു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel
Pothys

Latest News