നീറ്റ് ചോദ്യപേപ്പര്‍ ചോര്‍ച്ച; രണ്ട് മെഡിക്കല്‍ വിദ്യാര്‍ത്ഥികളടക്കം മൂന്ന് പേര്‍ കൂടി അറസ്റ്റില്‍

നീറ്റ് ചോദ്യപേപ്പര്‍ ചോര്‍ച്ചയില്‍ രണ്ട് മെഡിക്കല്‍ വിദ്യാര്‍ത്ഥികളടക്കം മൂന്ന് പേരെ കൂടി സിബിഐ അറസ്റ്റ് ചെയ്തു. കുമാര്‍ മംഗളം ബിഷ്‌ണോയി, ദീപേന്ദര്‍ കുമാര്‍ എന്നിവരാണ് അറസ്റ്റിലായ വിദ്യാര്‍ഥികള്‍.

അതേസമയം നീറ്റ് യുജി പരീക്ഷയില്‍ ഗുജറാത്തിലെ പരീക്ഷ കേന്ദ്രത്തില്‍ നടന്നത് വന്‍ ക്രമക്കേട്. ഇന്ന് പുറത്തുവിട്ട പരീക്ഷാഫലത്തില്‍ ഗുജറാത്തിലെ കേന്ദ്രത്തില്‍ പരീക്ഷയെഴുതിയതില്‍ 85 ശതമാനം പേരു യോഗ്യത നേടി. 200ലധികം പരീക്ഷാര്‍ത്ഥികള്‍ 600ന് മുകളിലും 12 പേര്‍ 700ന് മുകളിലും മാര്‍ക്ക് നേടി. യോഗ്യത നേടിയത് രാജ്കോട്ടിലെ ആര്‍ കെ യൂണിവേഴ്സിറ്റി ഓഫ് എന്‍ജിനീയറിങില്‍ പരീക്ഷ എഴുതിയവരാണ്.

ALSO READ:ഇടുക്കി സ്വദേശിയായ വിദ്യാർത്ഥിയെ ലാത്വിയയിലെ തടാകത്തിൽ കാണാതായി; തിരച്ചിൽ നടക്കുന്നെന്ന് ലാത്വിയയിലെ കോളേജ് അധികൃതർ

നീറ്റ് പരീക്ഷാ ക്രമക്കേടില്‍ പ്രതിഷേധം വ്യാപകമായിരിക്കെ പരീക്ഷയെഴുതിയ മുഴുവന്‍ വിദ്യാര്‍ത്ഥികളുടെയും മാര്‍ക്കുകള്‍ പരീക്ഷാകേന്ദ്രങ്ങളുടെ അടിസ്ഥാനത്തില്‍ പ്രസിദ്ധീകരിക്കണമെന്ന സുപ്രീംകോടതി ഉത്തരവിന് പിന്നാലെയാണ്് എന്‍ ടി എ പരീക്ഷാഫലങ്ങള്‍ വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിച്ചത്. എന്നാല്‍ ഗുജറാത്ത് രാജ്കോട്ടിലെ ആര്‍ കെ യൂണിവേഴ്സിറ്റി ഓഫ് എന്‍ജിനീയറിങില്‍ പരീക്ഷ എഴുതിയവരില്‍ 85 ശതമാനം യോഗ്യത നേടിയെന്ന് തെളിക്കുന്നതാണ് ഫലങ്ങള്‍. ഇവിടെ നിന്നും പരീക്ഷയെഴുതിയ 200ലധികം വിദ്യാര്‍ത്ഥികള്‍ 600ന് മുകളില്‍ മാര്‍ക്ക് നേടിയിട്ടുണ്ട്. 12 പേര്‍ക്ക് 700ന് മുകളില്‍ മാര്‍ക്ക് ലഭിച്ചു. ഒരാള്‍ക്ക് 720 മാര്‍ക്ക് ലഭിച്ചപ്പോള്‍ രണ്ട് പേര്‍ക്ക് 710 ഉം നാല് പേര്‍ക്ക് 705ഉം ലഭിച്ചു. 700 മാര്‍ക്ക് നേടിയത് മൂന്ന് പേരാണ്. 259 ഉദ്യോഗാര്‍ത്ഥികള്‍ 600-ലധികം മാര്‍ക്ക് നേടിയപ്പോള്‍ 110 വിദ്യാര്‍ത്ഥികള്‍ക്ക് 650-ന് മുകളില്‍ മാര്‍ക്ക് നേടി 48 ഉദ്യോഗാര്‍ത്ഥികളും 680-ലധികം മാര്‍ക്കോടെ യോഗ്യത നേടി.

ALSO READ:പുല്‍പ്പള്ളിയില്‍ വയോധികനെ സംഘം ചേര്‍ന്ന് മര്‍ദിച്ച കേസില്‍ ഒരാള്‍ അറസ്റ്റില്‍

നീറ്റ് ചോദ്യപ്പേപ്പര്‍ ചോര്‍ച്ചയുമായി ബന്ധപ്പെട്ട് ഗുജറാത്തില്‍ നിന്ന നിരവധിപ്പേരെ സിബിഐ അറസ്റ്റ് ചെയ്തിരുന്നു. ഒരേ പരീക്ഷാകേന്ദ്രങ്ങളില്‍ നിരവധി പേര്‍ യോഗ്യത നേടിയത് പരീക്ഷ ക്രമക്കേടിന്റെ വ്യാപ്തി തെളിയ്ക്കുന്നതാണ്. വിദ്യാര്‍ത്ഥികളുടെ റോള്‍ നമ്പര്‍ മറച്ച് പരീക്ഷാ കേന്ദ്രം അടിസ്ഥാനത്തില്‍ ഉദ്യോഗാര്‍ത്ഥികളുടെ പരിമിതമായ വിശദാംശങ്ങള്‍ ഉള്‍പ്പെടുത്തിയാണ് ഇന്ന് ഫലം പുറത്തുവിട്ടത്. ജൂലൈ 22ന് നീറ്റ് ഹര്‍ജി പരിഗണിക്കാനിരിക്കെ പരീക്ഷകളില്‍ വ്യാപക ക്രമക്കേട് നടന്നിട്ടില്ലെന്നും ടെലഗ്രാം വഴിയുളള ചോര്‍ച്ചകള്‍ വ്യാജമായി സൃഷ്ടിച്ചതെന്നുമായിരുന്നു കേന്ദ്രസര്‍ക്കാരിന്റെയും എന്‍ടിഎയുടെയും വാദം പൊളിക്കുന്നതാണ് പുറത്തുവന്നഫലങ്ങള്‍.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News