നാഷണല്‍ എലിജിബിലിറ്റി കം എന്‍ട്രന്‍സ് ടെസ്റ്റ്-അണ്ടര്‍ ഗ്രാജ്വേറ്റ് (നീറ്റ് യു.ജി.) 2024 അപേക്ഷയിലെ തെറ്റുകള്‍ ഓണ്‍ലൈനായി തിരുത്താന്‍ നാഷണല്‍ ടെസ്റ്റിങ് ഏജന്‍സി (എന്‍.ടി.എ.) വെള്ളിയാഴ്ച രാത്രി 11.50 വരെ അവസരം നല്‍കി. തെറ്റുകള്‍ exams.nta.ac.in/NEET വഴി തിരുത്താം.
ആധാര്‍ ഓതന്റിക്കേഷന്‍ തിരുത്തലുകള്‍ നടത്താന്‍ ഏപ്രില്‍ 15-ന് രാത്രി 11.50 വരെ സൗകര്യമുണ്ടാകും. മേയ് അഞ്ചിന് ഉച്ചയ്ക്ക് രണ്ടുമുതല്‍ വൈകിട്ട് 5.20 വരെയാണ് പേപ്പര്‍ ആന്‍ഡ് പെന്‍ രീതിയില്‍ (ഓഫ് ലൈന്‍) പരീക്ഷ നടത്തുന്നത്.
രജിസ്‌ട്രേഷന്‍ സമയത്തുനല്‍കിയ മൊബൈല്‍ നമ്പര്‍, ഇ-മെയില്‍ വിലാസം ഒഴികെയുള്ള എല്ലാ ഫീല്‍ഡുകളിലും തിരുത്തലുകള്‍ വരുത്താം. അപ്ലോഡ് ചെയ്ത രേഖകള്‍ ഭേദഗതിചെയ്യാം.
ജെന്‍ഡര്‍, കാറ്റഗറി, പി.ഡബ്ല്യു.ഡി. സ്റ്റാറ്റസ് എന്നിവയില്‍ വരുത്തുന്ന മാറ്റങ്ങള്‍വഴി അപേക്ഷാ ഫീസില്‍ വര്‍ധനയുണ്ടാകുന്നപക്ഷം, ബാധകമായ അധിക ഫീസ് അടയ്ക്കണം. അതിനുശേഷമേ മാറ്റങ്ങള്‍ ബാധകമാവുകയുള്ളൂ.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here