നീറ്റ് ഹര്‍ജിയില്‍ വാദം വീണ്ടും തുടങ്ങി; എത്ര വിദ്യാര്‍ത്ഥികള്‍ പരീക്ഷാകേന്ദ്രങ്ങള്‍ മാറ്റിയെന്ന് കോടതി

നീറ്റ് ഹര്‍ജിയില്‍ വാദം വീണ്ടും തുടങ്ങി. ഐഐടി മദ്രാസിന്റെ വിശകലന റിപ്പോര്‍ട്ടിന്‍മേല്‍ വ്യക്തതക്കായി വിവരങ്ങള്‍ ആരാഞ്ഞ് കോടതി. പരീക്ഷയെഴുതിയ 23.33 ലക്ഷം വിദ്യാര്‍ഥികളില്‍ എത്ര പേര്‍ പരീക്ഷാകേന്ദ്രങ്ങള്‍ മാറ്റിയെന്ന് കോടതി ചോദിച്ചു.

പരീക്ഷയെഴുതേണ്ട സ്ഥലം മാത്രമാണ് വിദ്യാര്‍ഥികള്‍ക്ക് തെരഞ്ഞെടുക്കാനാവുകയെന്നും പരീക്ഷാ കേന്ദ്രം നിശ്ചയിക്കുന്നത് എന്‍ടിഎയെന്ന് കേന്ദ്ര സര്‍ക്കാര്‍ കോടതിയില്‍ വ്യക്തമാക്കി.

ALSO READ: പരാതി പിൻവലിക്കാൻ വാഗ്‌ദാനം ചെയ്തത് 5 കോടി രൂപ; രാജ് തരുണിനെതിരെ വീണ്ടും പരാതിയുമായി നടി ലാവണ്യ

യോഗ്യത നേടിയ 1.08 ലക്ഷം പേരില്‍ എത്രപേര്‍ പരീക്ഷാ കേന്ദ്രം മാറ്റിയെന്നും ഇവരില്‍ ആരെങ്കിലും ക്രമക്കേട് നടന്ന സ്ഥലങ്ങളിലേക്ക് പരീക്ഷാകേന്ദ്രം മാറ്റിയിട്ടുണ്ടോയെന്നും കോടതി ചോദിച്ചു.

അതേസമയം നീറ്റില്‍ ഉയര്‍ന്ന റാങ്കുകാരുടെ എണ്ണം വര്‍ദ്ധിച്ചുവെന്ന് ഹര്‍ജിക്കാര്‍. ചോദ്യപേപ്പര്‍ ടെലഗ്രാമില്‍ ചോര്‍ന്നുവെന്നും 2022 മുതല്‍ കണക്കുകള്‍ പരിശോധിച്ചാല്‍ 300 ശതമാനമാണ് ഉയര്‍ന്ന റാങ്കുകാര്‍ വര്‍ദ്ധിച്ചതെന്നും അവര്‍ വാദിച്ചു. എന്നാല്‍ ക്രമക്കേട് നടന്നതുകൊണ്ടാണോ വര്‍ദ്ധനവെന്ന് ചീഫ് ജസ്റ്റിസ്.

ALSO READ:  ആദ്യമായി അവതരിപ്പിച്ചത് ഇന്ത്യയിൽ; പുതിയ ഓഡിയോ ഫീച്ചറുമായി ഇൻസ്റ്റാഗ്രാം

ചോദ്യപേപ്പര്‍ വിതരണത്തില്‍ ക്രമക്കേട് നടന്നുവെന്ന് ഹര്‍ജിക്കാര്‍ കോടതിയില്‍ പറഞ്ഞു. സ്വകാര്യ കൊറിയര്‍ സ്ഥാപനത്തില്‍ 6 ദിവസം ചോദ്യപേപ്പറുകള്‍ കിടന്നു. ഹസാരിബാഗിലെ ഇ റിക്ഷയിലാണ് ചോദ്യപേപ്പര്‍ കണ്ടെത്തിയത്. ബാങ്കിലേക്ക് കൊണ്ടുപോകുന്നതിന് പകരം ഇ റിക്ഷയില്‍ സ്‌കൂളിലേക്ക് കൊണ്ടുപോയി . പേപ്പറുകള്‍ കൊണ്ടുപോകുന്ന ഇ-റിക്ഷയുടെ ഫോട്ടോകള്‍ ഉണ്ടെന്ന് ഹര്‍ജിക്കാര്‍. ചോര്‍ച്ചയുടെ ഭാഗമായി സ്‌കൂള്‍ പ്രിന്‍സിപ്പലിനെ അറസ്റ്റ് ചെയ്തിട്ടുണ്ട്. പരീക്ഷ കേന്ദ്രത്തിലെ കോര്‍ഡിനേറ്ററും എന്‍ടിഎയുടെ ഭാഗവുമായിരുന്നു അറസ്റ്റിലായ പ്രിന്‍സിപ്പല്‍.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News