നീറ്റ് യു.ജി 2024 അപേക്ഷകള്‍ തിരുത്താന്‍ അവസരം; കറക്ഷന്‍ വിന്‍ഡോ തുറന്നു

നീറ്റ് യു.ജി 2024 അപേക്ഷകള്‍ തിരുത്താന്‍ അവസരം. അപേക്ഷകള്‍ തിരുത്താനുള്ള കറക്ഷന്‍ വിന്‍ഡോ തുറന്നു. മാര്‍ച്ച് 18 തിങ്കളാഴ്ച്ച മുതലാണ് അപേക്ഷ തിരുത്താനുള്ള അവസരം. ഔദ്യോഗിക വെബ്സൈറ്റ് വഴിയാണ് തിരുത്താനുള്ള അവസരം.

Also Read: ഐ ഫോണ്‍ ആദ്യ പതിപ്പ് ലേലത്തിന്; തുക റെക്കോര്‍ഡ് അടിക്കുമോ? ആകാംക്ഷയോടെ ആരാധകര്‍

മാര്‍ച്ച് 20 രാത്രി 11.50 വരെ അപേക്ഷകള്‍ തിരുത്താനുള്ള അവസരമുണ്ട്. ഇതിന് ശേഷം തിരുത്താനുള്ള അവസരം ലഭിക്കില്ല. തിരുത്തിയതിന് ശേഷം അപേക്ഷയുടെ ഒരു കോപ്പി ഭാവി ആവശ്യങ്ങള്‍ക്കായി സൂക്ഷിച്ചു വെയ്ക്കേണ്ടതാണ്.

രാജ്യത്തെ 14 സെന്ററുകളിലായി നാഷണല്‍ ടെസ്റ്റിങ് ഏജന്‍സി മെയ് 5നാണ് നീറ്റ് യു.ജി പരീക്ഷ നടത്തുന്നത്.  കൂടുതൽ വിവരങ്ങൾക്ക്  ഔദ്യോഗിക വെബ്‌സൈറ്റായ  https://neet.nta.nic.in/ സന്ദർശിക്കാം

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel
sbi-celebration

Latest News