നീറ്റ് യുജി പരീക്ഷയുടെ മാർക്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചു

വിവാദങ്ങളും പ്രതിഷേധങ്ങളും തുടരുന്നതിനിടെ നീറ്റ് യുജി പരീക്ഷയുടെ മാർക്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചു. പരീക്ഷാ കേന്ദ്രങ്ങളുടെ അടിസ്ഥാനത്തിലുള്ള ഫലമാണ് പ്രസിദ്ധീകരിച്ചത്. സുപ്രീം കോടതി നിർദേശപ്രകാരമാണ് ദേശീയ പരീക്ഷാ ഏജൻസിയുടെ നടപടി.

ഓരോ വിദ്യാർഥിക്കും ലഭിച്ച മാർക്ക് പരീക്ഷാ കേന്ദ്രങ്ങളുടെ അടിസ്ഥാനത്തിലാണ് പ്രസിദ്ധീകരിച്ചത്. നാഷണൽ ടെസ്റ്റിം​ഗ് ഏജൻസിയുടെ ഔദ്യോഗിക വെബ്സൈറ്റിൽ വിവരങ്ങൾ ലഭിക്കും.

ALSO READ: കേരളത്തിൽ മഴ തുടരും; നാല് ജില്ലകളിൽ യെല്ലോ അലർട്ട് തുടരുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്

പുറത്തുവിടുന്ന മാര്‍ക്ക് ലിസ്റ്റിൽ വിദ്യാർത്ഥികളുടെ റോൾ നമ്പർ ഉണ്ടാകില്ല. അതേസമയം ഓരോ സെൻററിലും പരീക്ഷ എഴുതിയ വിദ്യാർത്ഥികൾക്ക് കിട്ടിയ മാർക്ക് എത്രയെന്ന പട്ടിക എൻടിഎ നൽകുന്നില്ലെന്ന് ഹർജിക്കാർ പരാതിപ്പെട്ടിരുന്നു. ഈ സാഹചര്യത്തിലാണ് സുപ്രീംകോടതി മാര്‍ക്ക് ലിസ്റ്റ് പ്രസിദ്ധീകരിക്കാൻ നിർദേശം നൽകിയത്. പുതിയ ലിസ്റ്റ് അനുസരിച്ച് ഏതെങ്കിലും സെന്ററിൽ എന്തെങ്കിലും നടന്നോ എന്ന് പരിശോധിക്കാനാകും. ഓരോ സെൻററിലും ഉയർന്ന മാർക്ക് കിട്ടിയവർ എത്രയെന്നും അറിയാം.

ALSO READ: മൈക്രോസോഫ്റ്റ് പ്രതിസന്ധി; സംസ്ഥാന സർക്കാർ സ്ഥാപനങ്ങൾക്ക് രക്ഷയായി ഉബുണ്ടു

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News