നീറ്റ് യുജി പരീക്ഷ; ക്രമക്കേട് ഒറ്റപ്പെട്ടതെന്ന കേന്ദ്രസര്‍ക്കാര്‍ വാദം പൊളിയുന്നു, ഹര്‍ജികള്‍ നാളെ സുപ്രീംകോടതി പരിഗണിക്കും

നീറ്റ് യുജി പരീക്ഷയില്‍ നഗരവും കേന്ദ്രവും തിരിച്ചുളള മാര്‍ക്കുകള്‍ പുറത്തുവന്നതോടെ ക്രമക്കേട് ഒറ്റപ്പെട്ടതെന്ന കേന്ദ്രസര്‍ക്കാര്‍ വാദം പൊളിയുന്നു. ബിഹാര്‍, ഝാര്‍ഖണ്ഡ് സംസ്ഥാനങ്ങള്‍ക്ക് പുറമെ, ഗുജറാത്ത്, രാജസ്ഥാന്‍, ഹരിയാന, മഹാരാഷ്ട്ര എന്നിവിടങ്ങളിലെ മാര്‍ക്കുകളില്‍ അസ്വാഭാവികത. ഹര്‍ജികള്‍ നാളെ സുപ്രീംകോടതി പരിഗണിക്കും.

ALSO READ: ഉത്തരാഖണ്ഡില്‍ മണ്ണിടിച്ചില്‍; മൂന്ന് മരണം

നീറ്റ് പരീക്ഷയുടെ മാര്‍ക്കുകള്‍ നഗരവും കേന്ദ്രവും വേര്‍തിരിച്ച് പുറത്തുവന്നതോടെ പരീക്ഷാ ക്രമക്കേട് രണ്ടിടങ്ങളില്‍ മാത്രമാണെന്ന കേന്ദ്രസര്‍ക്കാരിന്റെയും എന്‍ടിഎയുടെയും വാദങ്ങള്‍ പൊളിയുന്നു. ബിഹാറിലെ പട്‌നയിലും ജാര്‍ഖണ്ഡിലെ ഹസാരിബാഗിലും മാത്രമല്ല, ഗുജറാത്ത്, രാജസ്ഥാന്‍, ഹരിയാന, മഹാരാഷ്ട്ര എന്നിവിടങ്ങളിലെ കേന്ദ്രങ്ങളില്‍ നടന്ന പരീക്ഷകളിലെ മാര്‍ക്കുകളിലും അസ്വാഭാവികത വ്യക്തം. ഗുജറാത്ത് രാജ്കോട്ടിലെ ആര്‍ കെ യൂണിവേഴ്സിറ്റി ഓഫ് എന്‍ജിനിയറിങില്‍ പരീക്ഷ എഴുതിയവരില്‍ 85 ശതമാനം പേരും യോഗ്യത നേടി. 250ലധികം വിദ്യാര്‍ത്ഥികള്‍ ആകെ മാര്‍ക്കായ 720ല്‍ 600ന് മുകളില്‍ മാര്‍ക്ക നേടിയിട്ടുണ്ട്. 12 പേര്‍ 700ന് മുകളിലും നേടി. രാജസ്ഥാനിലെ സിക്കര്‍ സെന്ററുകളിലെ പരീക്ഷാഫലവും ഞെട്ടിക്കുന്നതാണ്. സിക്കറിലെ ആരവല്ലി പബ്ലിക് സ്‌കൂളില്‍ പരീക്ഷ എഴുതിയ 83 വിദ്യാര്‍ത്ഥികള്‍ക്ക് 600ന് മുകളില്‍ സ്‌കോറുണ്ട്.

സിക്കാറിലെ വിദ്യാഭാരതി സെന്ററില്‍ എഴുതിയ 1001 വിദ്യാര്‍ത്ഥികളില്‍ 473 പേരും 600 ന് മുകളില്‍ മാര്‍ക്ക് നേടി. രാജസ്ഥാനില്‍ പരീക്ഷ എഴുതിയ 30 ശതമാനത്തിലധികം വിദ്യാര്‍ത്ഥിഥികളും 700ന് മുകളില്‍ സ്‌കോര്‍ ചെയ്തു. പരീക്ഷാ ക്രമക്കേടുമായി ബന്ധപ്പെട്ട് രണ്ട് അധ്യാപകരെ സിബിഐ അറസ്റ്റ് ചെയ്ത മഹാരാഷ്ട്രയിലെ ലാത്തൂര്‍ ദയാനന്ദ് കോളേജ് കേന്ദ്രത്തില്‍ 700ന് മുകളില്‍ ഒരാള്‍ക്കും 650ന് മുകളില്‍ 16 പേര്‍ക്കും മാര്‍ക്കുണ്ട്. ഗ്രേസ് മാര്‍ക്ക് നല്‍കിയതിനെ തുടര്‍ന്ന് വിവാദമായ ഹരിയാന ജജ്ജറിലെ ഹര്‍ദയാല്‍ പബ്ലിക് സ്‌കൂളില്‍ 600-ന് മുകളില്‍ സ്‌കോര്‍ ചെയ്തത് 10 വിദ്യാര്‍ത്ഥികള്‍ മാത്രമാണ്. ഗ്രേസ് മാര്‍ക്ക് നീക്കം ചെയ്തതിന് ശേഷം 700-ന് മുകളില്‍ ആരുമില്ല.

ALSO READ: സംസ്ഥാനത്ത് വീണ്ടും നിപ മരണം; ചികിത്സയിലായിരുന്ന പതിനാലുകാരൻ മരിച്ചു

പരീക്ഷകളില്‍ വ്യാപക ക്രമക്കേട് നടന്നിട്ടില്ലെന്നും ടെലഗ്രാം വഴിയുളള ചോര്‍ച്ചകള്‍ വ്യാജമായി സൃഷ്ടിച്ചതെന്നുമായിരുന്നു കേന്ദ്രസര്‍ക്കാരിന്റെയും എന്‍ടിഎയുടെയും സുപ്രീംകോടതിയിലെ പ്രധാന വാദം. എന്നാല്‍ ഈ വാദങ്ങളെ പൂര്‍ണമായും തളളുന്നതാണ് പ്രസിദ്ധീകരിച്ച മാര്‍ക്കുകളുടെ പട്ടിക. സുപ്രീംകോടതിയില്‍ വാദം തുടരുമ്പോള്‍ ഈ മാര്‍ക്കുകളുടെ അസ്വാഭാവികത ചൂണ്ടിക്കാട്ടിയാകും പുനപരീക്ഷാ ആവശ്യപ്പെട്ടുളള ഹര്‍ജിക്കാരുടെ വാദം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
bhima-jewel
sbi-celebration

Latest News