രാജ്യത്തെ മെഡിക്കൽ അനുബന്ധ ബിരുദ കോഴ്സ് പ്രവേശനത്തിനായുള്ള നീറ്റ് – യുജി പരീക്ഷ സമാപിച്ചു

രാജ്യത്തെ മെഡിക്കൽ അനുബന്ധ ബിരുദ കോഴ്സ് പ്രവേശനത്തിനായുള്ള നീറ്റ് – യുജി പരീക്ഷ സമാപിച്ചു. കർശന പരിശോധനക്ക് പിന്നാലെയായിരുന്നു പരീക്ഷ. ഉച്ചയ്ക്ക് 2 മുതൽ 5.20 വരെ ആയിരുന്നു പരീക്ഷ സമയം. 5.30 ഓടെയാണ് പരീക്ഷ ഹാളിൽ നിന്ന് വിദ്യാർത്ഥികൾ പുറത്തുവന്നത്. പരീക്ഷ എളുപ്പമാണെന്നായിരുന്നു വിദ്യാർത്ഥികളുടെ പ്രതികരണം.

Also Read: വീണ്ടും തിരിച്ചടി; കോൺഗ്രസ് നേതാവ് രാധികഖേര പാർട്ടി അംഗത്വം രാജിവച്ചു

കേരളത്തിൽ 1.44,949 പേരാണ് പരീക്ഷ എഴുതിയത്. 557 കേന്ദ്രങ്ങളിലും വിദേശ രാജ്യങ്ങളിലെ 14 നഗരങ്ങളിലുമാണ് പരീക്ഷാ കേന്ദ്രങ്ങൾ. രാജ്യത്തിനകത്തും പുറത്തുമായി 23,81,331 പേരാണ് നീറ്റ് പരീക്ഷയ്ക്ക് അപേക്ഷിച്ചത്. കര്‍ശന പരിശോധനയ്ക്ക് ശേഷമാണ് വിദ്യാർഥികളെ പരീക്ഷാ ഹാളിലേക്ക് പ്രവേശിപ്പിച്ചത്. ആഭരണങ്ങള്‍, ഷൂസ്, എന്നിവ ധരിക്കാന്‍ പാടില്ല. സുതാര്യമായ വെള്ളക്കുപ്പി മാത്രമേ പരീക്ഷ ഹാളില്‍ അനുവദിക്കു. എഴുതാനുള്ള പേന പരീക്ഷ കേന്ദ്രത്തില്‍ നിന്നും നല്‍കി.

Also Read: മൂന്നര വയസുകാരന് നേരെ ക്രൂര പീഡനം; ജനനേന്ദ്രിയത്തിൽ മുറിവേൽപ്പിച്ചു, പ്രതി റിമാൻഡിൽ

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel
sbi-celebration

Latest News