നീറ്റ് യുജി കൗണ്‍സിലിങ്ങ് ജൂലൈ മൂന്നാം വാരത്തിനുശേഷം

നീറ്റ് യുജി കൗണ്‍സിലിങ്ങ് ജൂലൈ മൂന്നാം വാരത്തിനുശേഷമായിരിക്കുമെന്നും തീയതി ഇതുവരെ ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ലെന്നും കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു. ദേശീയ മെഡിക്കല്‍ കമ്മീഷനില്‍ നിന്ന് സീറ്റുകളുടെ എണ്ണം ലഭിക്കണം അതിനായി തയ്യാറെടുപ്പുകള്‍ ആവശ്യമാണെന്നും ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി. തീയതി തീരുമാനിച്ചാല്‍ എംസിസി സൈറ്റിലൂടെ അറിയിക്കും.

ALSO READ: സാംസ്‌കാരിക പ്രവര്‍ത്തനത്തെയും രാഷ്ട്രീയപ്രവര്‍ത്തനത്തെയും കൂടുതല്‍ തീക്ഷ്ണമാക്കണം : ഷാജി എന്‍ കരുണ്‍

ഇന്ന് മുതല്‍ കൗണ്‍സിലിങ്ങ് തുടങ്ങുമെന്നായിരുന്നു ആദ്യം അറിയിച്ചിരുന്നത്. പിന്നീട് നീറ്റ് യുജി കൗണ്‍സിലിങ്ങ് ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നത് വരെ നടത്തില്ലെന്ന് അറിയിച്ചിരുന്നു.

ALSO READ: രോഗികളുടെ റിപ്പോര്‍ട്ട് പേപ്പര്‍ പ്ലേയ്റ്റാക്കി ഹോസ്പിറ്റല്‍ സ്റ്റാഫുകള്‍; വീഡിയോ വൈറല്‍

നീറ്റ് കൗണ്‍സിലിങ്ങ് മാറ്റി വയ്‌ക്കേണ്ടതില്ലെന്ന സുപ്രീം കോടതി വിധി നിലനില്‍ക്കുന്ന പശ്ചാത്തലത്തിലാണ് ഈ തീരുമാനം. നീറ്റ് യുജി പരീക്ഷകളുമായി ബന്ധപ്പെട്ട ഒരു കൂട്ടം ഹര്‍ജികള്‍ തിങ്കളാഴ്ച ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡും ജസ്റ്റിസുമാരായ ജെ ബി പര്‍ദിവാലയും മനോജ് മിശ്രയുമടക്കമുള്ള ബെഞ്ച് പരിഗണിക്കാനിരിക്കെയാണ് നടപടി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel
Pothys

Latest News