സഹകരണ മേഖലയുടെ സമൂഹത്തിലെ ഇടപെടലിന്റെ മികച്ച ഉദാഹരണമാണ് നീതി മെഡിക്കൽ സ്റ്റോറുകൾ: മുഖ്യമന്ത്രി

സഹകരണ മേഖല സാമൂഹ്യ ജീവിതത്തിൽ നടത്തുന്ന മികച്ച ഇടപെടലിൻ്റെ ഉദാഹരണമാണ് നീതി മെഡിക്കൽ സ്റ്റോറുകളെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കൺസ്യൂമർ ഫെഡ് നീതി മെഡിക്കൽ സ്കീം രജത ജൂബിലി ആഘോഷങ്ങൾ അങ്കമാലിയിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി. ചിലരുടെ പടം വയ്ക്കാത്തതിൻ്റെ പേരിൽ കേരളത്തിന് അവകാശപ്പെട്ടത് യൂണിയൻ സർക്കാർ നിഷേധിക്കുകയാണെന്ന്‌ ചടങ്ങിൽ അധ്യക്ഷനായിരുന്ന മന്ത്രി പി രാജീവ് പറഞ്ഞു.

Also Read: നവീകരിച്ച സി എം ഒ പോർട്ടലിൻ്റെ ഉദ്ഘാടനം നാളെ മുഖ്യമന്ത്രി നിർവഹിക്കും

നീതി മെഡിക്കൽ സ്റ്റോറുകൾ മരുന്ന് വില നിയന്ത്രണ രംഗത്തെ വിപ്ലവകരമായ ഇടപെടലായിരുന്നുവെന്ന് മുഖ്യമന്ത്രി പറഞ്ഞു. നായനാർ സർക്കാർ 25 വർഷം മുൻപ് ആരംഭിച്ച പദ്ധതിയുടെ കീഴിൽ 1200 ലധികം നീതി മെഡിക്കൽ സ്റ്റോറുകൾ ഇന്ന് സംസ്ഥാനത്ത് പ്രവർത്തിക്കുന്നതായി മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. ചിലരുടെ പടം വയ്ക്കാത്തതിൻ്റെ പേരിൽ കേരളത്തിന് അവകാശപ്പെട്ടത് കേന്ദ്ര സർക്കാർ നിഷേധിക്കുന്നതായി ചടങ്ങിൽ അധ്യക്ഷനായിരുന്ന മന്ത്രി പി രാജീവ് പറഞ്ഞു.

Also Read: ട്രെയിനിൽ പേട്ട റെയിൽവേ സ്റ്റേഷനിൽ ഇറങ്ങി, തട്ടികൊണ്ടുപോയത് ഉപദ്രവിക്കാൻ, കുട്ടിയെ ഉപേക്ഷിച്ച ശേഷം പ്രതി പലസ്ഥലത്ത് കറങ്ങി നടന്നു: സി എച്ച് നാഗരാജു

നീതി മെഡിക്കൽ വിഭാഗം നടത്തുന്ന നൂതന പദ്ധതികളുടെ പ്രഖ്യാപനവും പുതിയ ത്രിവേണി ബ്രാൻ്റ് ഉത്പന്നങ്ങളുടെ ലോഞ്ചിംഗും ചടങ്ങിൽ മുഖ്യമന്ത്രി നിർവ്വഹിച്ചു. കൺസ്യൂമർ ഫെഡ് ചെയർമാൻ എം മെഹബൂബ് , പി നന്ദകുമാർ എം എൽ എ , കേരള ബാങ്ക് ചെയർമാൻ ഗോപി കോട്ടമുറിക്കൽ , സി എൻ മോഹനൻ തുടങ്ങിയ പ്രമുഖർ ചടങ്ങിൽ പങ്കെടുത്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News