പ്രാര്‍ത്ഥന നടത്തിയത് നെഗറ്റീവ് എനര്‍ജി മാറാൻ; ശിശുസംരക്ഷണ വിഭാഗം ഓഫീസര്‍ക്ക് സസ്‌പെന്‍ഷന്‍

തൃശൂർ ജില്ലാ സിവില്‍ സ്റ്റേഷനിലെ വനിതാശിശുവികസന വകുപ്പിനു കീഴിലുള്ള ശിശുസംരക്ഷണ വിഭാഗത്തില്‍ ഓഫീസർക്ക് സസ്പെൻഷൻ. ‘നെഗറ്റീവ് എനര്‍ജി’പുറന്തള്ളാന്‍ പ്രാര്‍ത്ഥന നടത്തിയ സംഭവത്തിലാണ് ജില്ലാ ശിശുസംരക്ഷണ ഓഫീസര്‍ കെ എ ബിന്ദുവിനെതിരായ നടപടി. വകുപ്പ് മന്ത്രി വീണ ജോർജ്‌ വിഷയത്തില്‍ റിപ്പോര്‍ട്ട് തേടുകയുകയും അതിന്റെ അടിസ്ഥാനത്തിൽ നടപടി എടുക്കുകയുമായിരുന്നു.

Also Read: കളർഫുൾ ഫിൽറ്ററും ‘ക്ലോസ്ഫ്രണ്ട്‌സ്’ പോസ്റ്റും; ഇൻസ്റ്റാഗ്രാം ഇനി വേറെ ലെവൽ!

വിചിത്രമായ സംഭവമാണ് ആഴ്‌ചകള്‍ക്കുമുന്‍പ് ശിശുസംരക്ഷണ ഓഫീസിൽ നടന്നത്. ഉന്നത ഓഫീസറായ കെ എ ബിന്ദുവിന്റെ നേതൃത്വത്തിലായിരുന്നു പ്രാർത്ഥന. അതേ ഓഫീസിലെ ചൈല്‍ഡ്‌ലൈന്‍ പ്രവർത്തകനാണ് ബൈബിളും ളോഹയുമായെത്തി പ്രാര്‍ത്ഥനയ്‌ക്ക് ചുക്കാൻ പിടിച്ചത്. ഓഫീസ് സമയമായ വൈകുന്നേരം 4.30-നാണ് പ്രാർത്ഥന നടക്കുന്നുതെന്നും പങ്കെടുക്കണമെന്നും ഓഫീസര്‍ നിർദ്ദേശം നൽകിയിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News