കേരളത്തിലെ കോണ്‍ഗ്രസ് പുന:സംഘടനയില്‍ എ, ഐ ഗ്രൂപ്പുകള്‍ക്കുള്ള പ്രതിഷേധം തുടരുന്നു

കേരളത്തിലെ കോണ്‍ഗ്രസ് പുന:സംഘടനയില്‍ എ, ഐ ഗ്രൂപ്പുകള്‍ക്കുള്ള പ്രതിഷേധം തുടരുകയാണ്. പുതുതായി തെരഞ്ഞെടുക്കപ്പെട്ട ബ്ലോക്ക് പ്രസിഡന്റുമാരുടെ ഉത്തരമേഖലാ കോണ്‍ക്ലേവില്‍ നിന്നും ഗ്രൂപ്പ് നേതാക്കള്‍ വിട്ടു നിന്നു. എറണാകുളത്തും ശില്‍പ്പശാല മുതിര്‍ന്ന നേതാക്കള്‍ ഉള്‍പ്പെടെ ബഹിഷ്‌കരിച്ചിരുന്നു. കോഴിക്കോട് നടക്കുന്ന കോണ്‍ക്ലേവില്‍ എം കെ രാഘവന്‍ എം പി, കെ സി അബു എന്നിവരും പങ്കെടുക്കുന്നില്ല.

നേതൃത്വവുമായി തുടരുന്ന അതൃപ്തിയാണ് വിട്ടുനില്‍ക്കലിന് കാരണം. മുന്‍കൂട്ടി നിശ്ചയിച്ച പരിപാടിയുണ്ടെന്നാണ് എം കെ രാഘവന്‍ വിട്ടുനില്‍ക്കലിന് കാരണമായി പറയുന്നത്. എ ഗ്രൂപ്പില്‍നിന്ന് കൂറുമാറിയ ടി സിദ്ദിഖിനെതിരെ നേതൃത്വത്തിന് പരാതി നല്‍കിയ നേതാവാണ് മുന്‍ ഡി സി പ്രസിഡന്റും എ ഗ്രൂപ്പ് നേതാവുമായ കെ സി അബു. മുന്‍ കെ പി സി സി പ്രസിഡന്റായ കോഴിക്കോട് ജില്ലയില്‍ നിന്നുള്ള മുല്ലപ്പള്ളി രാമചന്ദ്രനും കോണ്‍ക്ലേവിന് എത്തിയില്ല. ആദ്യ ദിനം കെ മുരളീധരനും പങ്കെടുത്തില്ല.

Also Read: പുരാവസ്തു തട്ടിപ്പ് കേസ്; പരാതിക്കാര്‍ ഇന്ന് വീണ്ടും ക്രൈംബ്രാഞ്ചിനു മുന്നില്‍ ഹാജരാകും

കാസര്‍കോട് മുതല്‍ തൃശൂര്‍ വരെയുള്ള ജില്ലകളിലെ പുതിയ ബ്ലോക്ക് പ്രസിഡന്റുമാരാണ് ഉത്തരമേഖലാ കോണ്‍ക്ലേവില്‍ പങ്കെടുക്കുന്നത്. മുതിര്‍ന്ന നേതാക്കള്‍ അച്ചടക്കം പാലിക്കണമെന്ന് ഉദ്ഘാടകനായ എഐസിസി ജനറല്‍ സെക്രട്ടറി താരീഖ് അന്‍വര്‍ ആവശ്യപ്പെട്ടതും ശ്രദ്ധേയമായി. പരാതികള്‍ മാധ്യമങ്ങളോടല്ല നേതൃത്വത്തോടും ഹെക്കമാന്‍ഡിനോടുമാണ് പറയേണ്ടതെന്ന താരിഖ് അന്‍വറിന്റെ ഓര്‍മ്മപ്പെടുത്തല്‍ ഗ്രൂപ്പ് നേതാക്കള്‍ക്കുള്ള മുന്നറിയിപ്പാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News