നെഹ്റു സ്മാരക മ്യൂസിയത്തിന്റെ പേര് മാറ്റി കേന്ദ്രസര്‍ക്കാര്‍. തീര്‍മൂര്‍ത്തി ഭവനിലുള്ള നെഹ്‌റു മെമ്മോറിയല്‍ മ്യൂസിയം ആന്‍ഡ് ലൈബ്രറി സൊസൈറ്റിയുടെ പേരാണ് കേന്ദ്രം മാറ്റിയത്. സാംസ്‌കാരിക മന്ത്രാലയത്തിന്റേതാണ് നടപടി. കേന്ദ്രത്തിന്റെ നടപടിക്കെതിരെ വ്യാപക വിമര്‍ശനം ഉയര്‍ന്നിട്ടുണ്ട്.
Also Read- കാട്ടുപൂച്ചയുടെ കടിയില്‍ നിന്ന് പേവിഷബാധ; കൊല്ലം സ്വദേശിക്ക് ദാരുണാന്ത്യം
പ്രൈംമിനിസ്റ്റേഴ്‌സ് മ്യൂസിയം ആന്‍ഡ് ലൈബ്രറി സൊസൈറ്റി എന്നാണ് പുതിയ പേര്. പ്രതിരോധ മന്ത്രിയും മ്യൂസിയം സൊസൈറ്റി വൈസ് പ്രസിഡന്റുമായ രാജ്നാഥ് സിംഗ് അധ്യക്ഷനായ യോഗത്തിലാണ് തീരുമാനം. തീരുമാനത്തെ പിന്താങ്ങുന്നതായി രാജ്നാഥ് സിംഗ് അറിയിച്ചു. ജവഹര്‍ലാല്‍ നെഹ്റു മുതല്‍ നരേന്ദ്ര മോദി വരെയുള്ള എല്ലാ പ്രധാനമന്ത്രിമാരുടെയും സംഭാവനകളാണ് മ്യൂസിയത്തില്‍ പ്രദര്‍ശിപ്പിക്കുന്നതെന്ന് രാജ്‌നാഥ് സിംഗ് പറഞ്ഞു.
ജവഹര്‍ലാല്‍ നെഹ്റുവിന്റെ ഔദ്യോഗിക വസതിയായിരുന്നു തീര്‍മൂര്‍ത്തി ഭവന്‍. 16 വര്‍ഷത്തോളമാണ് നെഹ്റു ഇവിടെ താമസിച്ചത്. തീന്‍മൂര്‍ത്തി ഭവനും നെഹ്റുവും തമ്മില്‍ അറുത്തുമാറ്റാനാകാത്ത ബന്ധമുണ്ട്. ഇക്കാരണത്താലാണ് മരണശേഷം നെഹ്റുവിനുള്ള ആദരമായി കേന്ദ്രം അദ്ദേഹത്തിന്റെ പേരിലുള്ള മ്യൂസിയമാക്കി മാറ്റിയത്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here