പാർലമെന്റിൽ അടിയന്തരാവസ്ഥ പരാമര്‍ശിച്ച് കോണ്‍ഗ്രസിനെ കടന്നാക്രമിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. അടിയന്തരാവസ്ഥയുടെ പാപത്തില്‍ നിന്ന് കോണ്‍ഗ്രസിന് മോചനമില്ലെന്നും അടിയന്തരാവസ്ഥ കാലത്ത് രാജ്യം ജയിലായി മാറിയെന്നും അദ്ദേഹം പറഞ്ഞു.
ഒരു കുടുംബം ഭരണഘടനയെ തകര്‍ക്കാന്‍ ശ്രമിച്ചുവെന്ന് പറഞ്ഞ് ഗാന്ധി കുടുംബത്തിനെ കടന്നാക്രമിക്കുകയായിരുന്നു മോദി. നെഹ്‌റു സ്വന്തം നേട്ടത്തിനായി ഭരണഘടന അട്ടിമറിച്ചു എന്നും നെഹ്‌റു നടപ്പാക്കിയത് സ്വന്തം ഭരണഘടനയാണെന്നും ആരോപണം ഉന്നയിക്കുകയായിരുന്നു പ്രധാനമന്ത്രി.
Also Read: ദില്ലി ചലോ മാർച്ചിന് നേരെ വീണ്ടും അക്രമം അഴിച്ചുവിട്ട് ഹരിയാന പോലീസ്; 17 കര്‍ഷകര്‍ക്ക് പരുക്കേറ്റു
ഭരണഘടന തടസ്സമായാല്‍ ഭേദഗദി ചെയ്യാന്‍ നെഹ്‌റു ആഹ്വാനം ചെയ്തുവെന്നും. വ്യക്തിതാത്പര്യം മുന്‍നിര്‍ത്തി നിയമവിരുദ്ധമായി ഭരണഘടന ഭേദഗതി ചെയ്തുവെന്നും നെഹ്‌റുവിന് പിന്നാലെ വന്ന ഇന്ദിരയും ഭരണഘടനയെ വേട്ടയാടിയെന്നും പ്രധാനമന്ത്രി പറഞ്ഞു.
ഇന്ദിര കോടതികളുടെ അധികാരം ഇല്ലാതാക്കി. പൗരന്മാരുടെ മൗലിക അവകാശം ഇല്ലാതാക്കി, സ്വന്തം കസേര സംരക്ഷിക്കാന്‍ ജനാധിപത്യത്തെ അട്ടിമറിച്ചുവെന്നും കോണ്‍ഗ്രസ് ഭരണഘടനയെ നിരന്തരം വേട്ടയാടിയെന്നും നരേന്ദ്രമോദി പറഞ്ഞു. രാഹുല്‍ഗാന്ധിയും അഹങ്കാരിയാണെന്നും അഹങ്കാരിയായ വ്യക്തി മന്ത്രിസഭാ തീരുമാനം കീറിയെറിഞ്ഞുവെന്നും മോദി പറഞ്ഞു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here