69-ാമത് നെഹ്റു ട്രോഫി വള്ളംകളിയുടെ ഭാഗ്യചിഹ്നം പ്രകാശനം ചെയ്തു; വള്ളം തുഴഞ്ഞു നീങ്ങുന്ന കുട്ടിയാന

69-ാമത് നെഹ്റു ട്രോഫി വള്ളംകളിയുടെ ഭാഗ്യചിഹ്നം വള്ളം തുഴഞ്ഞു നീങ്ങുന്ന കുട്ടിയാന. ഓഗസ്റ്റ് 12നാണ് നെഹ്റു ട്രോഫി വള്ളംകളി. എംഎൽഎ തോമസ് കെ തോമസും സിനിമ- സീരിയൽ താരം ഗായത്രി അരുണും ചേർന്ന് എൻ ടി ബി ആർ സൊസൈറ്റി ചെയർപേഴ്‌സണായ ജില്ല കളക്ടർ ഹരിത വി കുമാറിന് നൽകിയാണ് ഭാഗ്യചിഹ്ന പ്രകാശനം ചെയ്തത്.

also read; മണിപ്പൂരിൽ നടക്കുന്ന അക്രമ സംഭവങ്ങളിൽ പൊലീസിന്റെ നിഷ്ക്രിയത്വത്തെ വിമർശിച്ച് സുപ്രീം കോടതി ബാർ അസോസിയേഷൻ

ഭാഗ്യചിഹ്നം കണ്ടെത്താൻ നെഹ്റു ട്രോഫി പബ്ലിസിറ്റി കമ്മിറ്റി സംസ്ഥാനതലത്തിൽ നടത്തിയ മത്സരത്തിൽ 250-ഓളം എൻട്രികളാണ് ലഭിച്ചത്. ഇതിൽ നിന്ന് ഇടുക്കി കുളമാവ് സ്വദേശിയായ കല്ലടപ്പറമ്പിൽ പി ദേവപ്രകാശ് (ആർട്ടിസ്റ്റ് ദേവപ്രകാശ്) വരച്ച ഭാഗ്യചിഹ്നമാണ് തെരഞ്ഞെടുക്കപ്പെട്ടത്. ചിത്രകാരന്മാരായ സതീഷ് വാഴവേലിൽ, സിറിൾ ഡോമിനിക്, ടി ബേബി എന്നിവരുൾപ്പെട്ട സമിതിയാണ് ഭാഗ്യചിഹ്നം തെരഞ്ഞെടുത്തത്.

also read; പതിനേഴുകാരിയെ ലൈംഗികമായി പീഡിപ്പിച്ചു; വൈദികൻ അറസ്റ്റിൽ

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
bhima-jewel
sbi-celebration

Latest News