നെഹ്‌റു ട്രോഫി വള്ളംകളി ഈ മാസം 28ന്, മുഖ്യമന്ത്രി പങ്കെടുക്കും

അനിശ്ചിതത്വത്തിന് ഒടുവിൽ കേരളത്തിലെ ടൂറിസം മേഖലയ്ക്ക് ഉണർവേകി നെഹ്റു ട്രോഫി ജലോത്സവം ഈ മാസം 28ന് നടത്താൻ തീരുമാനമായി. കനത്ത പ്രതിഷേധങ്ങൾക്കൊടുവിലാണ് സർക്കാർ വള്ളംകളി നടത്താൻ തീരുമാനിച്ചതും തീയതി പ്രഖ്യാപിച്ചതും. 28 നു ഉച്ചയ്ക്ക് രണ്ടുമണിക്ക് നടക്കുന്ന ചടങ്ങ് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. NTBR സൊസൈറ്റിയുടെ എക്സിക്യൂട്ടീവ് യോഗത്തിലാണ് മന്ത്രി പി പ്രസാദ് സർക്കാർ തീരുമാനം അറിയിച്ചത്.

ALSO READ: അര്‍ജന്റീന ഫുട്‌ബോള്‍ ടീമിനെ കേരളത്തിലേക്ക് എത്തിക്കാന്‍ സര്‍ക്കാര്‍; കായിക മന്ത്രി സ്‌പെയിനിലേക്ക്

ലോകത്തെ തന്നെ ഏറ്റവും വാശിയേറിയ ജലമാമാങ്കമായ നെഹ്‌റു ട്രോഫി വള്ളം കളിക്ക് ഇത്തവണ പുന്നമടയാറ്റിൽ ഈ ഈ മാസം 28ന് കൊടിയേറും. ലക്ഷക്കണക്കിന് വള്ളംകളി പ്രേമികളുടെ പ്രതിഷേധത്തിന് ഒടുവിലാണ് സർക്കാർ വള്ളംകളി നടത്താൻ തീരുമാനിച്ചതും തീയതി പ്രഖ്യാപിച്ചതും. വയനാട് ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ വള്ളംകളിയുടെ അനുബന്ധ ആഘോഷ പരിപാടികൾ ഒഴിവാക്കും.
വള്ളംകളി തീയതി പ്രഖ്യാപിച്ചതോടെ ക്യാമ്പുകൾ ഉടൻ തുഴച്ചിൽ ആരംഭിക്കും. പിരിഞ്ഞുപോയ തുഴച്ചിലുകാരെയടക്കം തിരികെ എത്തിച്ചായിരിക്കും നിർത്തിവെച്ച വള്ളംകളി പരിശീലനം വീണ്ടും ആരംഭിക്കുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News