നെഹ്‌റു ട്രോഫി വിവാദം; ഹൈക്കോടതിയെ സമീപിക്കുമെന്ന് കുമരകം ടൗണ്‍ ബോട്ട് ക്ലബ്

2024 നെഹ്റു ട്രോഫി വള്ളംകളി അന്തിമ ഫലത്തില്‍ മാറ്റമില്ലെന്ന് പുറത്തുവന്നതിന് പിന്നാലെ ഹൈക്കോടതിയെ സമീപിക്കുമെന്ന് കുമരകം ടൗണ്‍ ബോട്ട് ക്ലബ്. എല്ലാ തെളിവുകളും കളക്ടര്‍ ഉള്‍പ്പെടുന്ന കമ്മിറ്റിക്ക് മുന്നില്‍ സമര്‍പ്പിച്ചതാണ്. എന്തുകൊണ്ടാണ് പരാതി തള്ളിയതെന്നുപോലും അറിയിച്ചിട്ടില്ലെന്നും കുമരകം ടൗണ്‍ ബോട്ട് ക്ലബ് അറിയിച്ചു.

ചുണ്ടന്‍വിഭാഗത്തിലെ വിജയിയെ പ്രഖ്യാപിച്ചത് സംബന്ധിച്ച് രണ്ടും മൂന്നും സ്ഥാനക്കാര്‍ നല്‍കിയ പരാതി ജൂറി ഓഫ് അപ്പീല്‍ തള്ളി. പരാതിക്കാര്‍ സമര്‍പ്പിച്ച തെളിവുകള്‍ പരിശോധിച്ച ശേഷമാണ് തീരുമാനം പ്രഖ്യാപിച്ചത്. പള്ളാത്തുരുത്തി ബോട്ട് ക്ലബ് തുഴഞ്ഞ കാരിച്ചാല്‍ ചുണ്ടന്‍ തന്നെയാണു ജേതാക്കളെന്ന് സമിതി ചൂണ്ടിക്കാട്ടി. അതേസമയം തീരുമാനത്തിനെതിരെ ഹൈക്കോടതിയെ സമീപിക്കുമെന്ന് വില്ലേജ് ബോട്ട് ക്ലബ് അറിയിച്ചു.

ALSO READ:നെഹ്റു ട്രോഫി വള്ളംകളി; കാരിച്ചാല്‍ തന്നെ ജേതാവ്

എഡിഎം, ജില്ലാ ഗവ. പ്ലീഡര്‍, ജില്ലാ ലോ ഓഫിസര്‍ എന്നിവര്‍ സ്ഥിരാംഗങ്ങളായ സമിതിയാണു പരാതികള്‍ തള്ളിയത്. നെഹ്റു ട്രോഫി വള്ളംകളി ചീഫ് കോഓര്‍ഡിനേറ്റര്‍ സി.കെ.സദാശിവന്‍, മാസ്റ്റര്‍ ഓഫ് സെറിമണി ചീഫ് ആര്‍.കെ.കുറുപ്പ് എന്നിവര്‍ പ്രത്യേക ക്ഷണിതാക്കളായുണ്ട്.

എഴുപതാമത് നെഹ്റു ട്രോഫി വള്ളംകളിയില്‍ 0.005 സെക്കന്‍ഡ് വ്യത്യാസത്തിലാണു കാരിച്ചാല്‍ ചുണ്ടന്‍ (4.29.785) ജേതാവായത്. വീയപുരം ചുണ്ടന്‍ (4.29.790) രണ്ടും നടുഭാഗം ചുണ്ടന്‍ (4.30.13) മൂന്നും നിരണം ബോട്ട് ക്ലബ്ബിന്റെ നിരണം ചുണ്ടന്‍ (4.30.56) നാലും സ്ഥാനങ്ങള്‍ നേടി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News