പ്രശ്നത്തിന് അടിയന്തരമായി പരിഹാരം കാണണം; കാക്കനാട് ഡിഎൽഎഫ് ഫ്ലാറ്റിന് സമീപത്തെ പൊതുതോട് അടച്ച് കെട്ടിയതിനെതിരെ സമീപവാസികൾ

കാക്കനാട് ഡി എൽ എഫ് ഫ്ലാറ്റിന് സമീപത്തെ പൊതുതോട് അടച്ച് കെട്ടിയതിനെതിരെ സമീപവാസികൾ. ഫ്ലാറ്റ് അധികൃതർ തോട് അടച്ചതിനെ തുടർന്നുണ്ടായ വെള്ള കെട്ടുമൂലമാണ് ഫ്ലാറ്റിലെ മഴവെള്ള സംഭരണിയിൽ മലിനജലം എത്തിയതെന്നാണ് ദർശൻ നഗർ നിവാസികൾ പറയുന്നത്. പ്രശ്നത്തിന് അടിയന്തരമായി പരിഹാരം കാണണമെന്ന് സമീപവാസികൾ ആവശ്യപ്പെട്ടു.

ALSO READ:ത​​മി​​ഴ്നാ​​ട്ടി​​ലെ ക​​ള്ളാ​​ക്കു​​റി​​ച്ചി​​​​യിലെ വ്യാ​​ജമ​​ദ്യ ദുരന്തം; മരണം 25 ആയി

കാക്കനാട് ഡി എൽ എഫ് ഫ്ലാറ്റിന് സമീപത്തെ തോടിലൂടെയാണ് പ്രദേശത്തെ മഴവെള്ളം ഒഴുകി പോകുന്നത്. എന്നാൽ ഫ്ലാറ്റ് നിർമ്മാണക്കാർ ഈ തോട് അടച്ചു കെട്ടിയതോടെ മഴക്കാലത്ത് ദർശൻ നഗറിൽ നിന്നുള്ള വെള്ളം കടമ്പ്രയാറിലേക്ക് ഒഴുകി പോകുന്നത് നിലച്ചു. കഴിഞ്ഞ ആഴ്ചയിൽ പെയ്ത മഴയിൽ രൂപപ്പെട്ട വെള്ളക്കെട്ടിൽ മലിനജലം ഡി എൽ എഫ് ഫ്ലാറ്റിലെ മഴ വെള്ള സംഭരണിയിൽ കലർന്നതാകാമെന്നാണ് ദർശനൻ നഗറിലെ താമസക്കാർ സംശയിക്കുന്നത്.

തോട് അടച്ച് കെട്ടിയത്തോടെ ദർശൻ നഗർ നിവാസികൾ കോടതിയെ സമീപിച്ചതിനെ തുടന്നാണ് വ്യാസം കുറഞ്ഞ കുഴൽ ഇട്ടത്. എന്നാല് ശക്തമായ മഴ പെയ്താൽ ഈ കുഴൽ അടഞ്ഞു വെള്ളക്കെട്ട് രൂപപ്പെടും.ഇങ്ങനെയാകാം ഫ്ലാറ്റിലെ ജലസംഭരണിയിലടക്കം വെള്ളം കയറിയതെന്ന് സമീപവാസികൾ പറയുന്നു. ഫ്ലാറ്റ് അധികൃതർ മൂടിയ പൊതു തോട് പുന:സ്ഥാപിച്ച് വെള്ളക്കെട്ടിന് പരിഹാരം കാണണമെന്നാണ് ഇവരുടെ ആവശ്യം.

ALSO READ:മുതലപ്പൊഴി തുറമുഖ അഴിമുഖത്ത് മത്സ്യബന്ധന വള്ളം മറിഞ്ഞ് തൊഴിലാളി മരിച്ചു

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News