പൂജാരിയുടെ നിർദ്ദേശം: കുഞ്ഞുണ്ടാകാനായി അയല്‍വാസിയുടെ കുട്ടിയെ ബലി നല്‍കി; യുവാവ് പിടിയിൽ

പൂജാരിയുടെ നിർദേശമനുസരിച്ച് കുഞ്ഞുണ്ടാകാനായി അയല്‍വാസിയുടെ കുട്ടിയെ ബലി നല്‍കിയ യുവാവ് പിടിയിൽ. അയൽവാസിയുടെ ഏഴു വയസ്സായ കുട്ടിയെയാണ് ഇയാൾ ബലി നൽകിയത് .ബിഹാര്‍ സ്വദേശി അലോക് കുമാറാണ് പിടിയിലായത്. ഞായറാഴ്ച രാത്രി കൊൽക്കത്തയിൽ ടില്‍ജാലയിലെ പ്രതിയുടെ വീട്ടിൽ വെച്ചായിരുന്നു ഏഴുവയസ്സുകാരിയുടെ മൃതദേഹം പൊലീസ് കണ്ടെടുത്തത്.

ബിഹാർ സ്വദേശിയായ ഇയാൾ ജോലിക്കായാണ് കൊല്‍ക്കത്തയില്‍ എത്തിയത്. കുഞ്ഞുണ്ടാകാനായി ഒരു കുട്ടിയെ ബലി നൽകണമെന്ന് പൂജാരി പറഞ്ഞിരുന്നു. അങ്ങനെയാണ് ഇയാൾ കുഞ്ഞിനെ ബലി നൽകുന്നത്. കുഞ്ഞിന്റെ തലയിലും ശരീരത്തിലുമായി നിരവധി മുറിവുകൾ ഉണ്ടായിരുന്നു.

പ്രതിയുടെ ഭാര്യക്ക് മൂന്ന് തവണ ഗര്‍ഭഛിദ്രം സംഭവിച്ചിരുന്നു. ഇതേ തുടർന്നാണ് പ്രതി പൂജാരിയെ സമീപിച്ചത്. ദുർമന്ത്രവാദത്തിന് പ്രേരിപ്പിച്ച പൂജാരി ബിഹാറിലുളളതാണെന്നും ഇയാളെ പിടികൂടുന്നതിനായി ഒരു സംഘം പൊലീസ് ബിഹാറിലേക്കു പോകുമെന്നും പൊലീസ് അറിയിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News