ഫ്ലാറ്റിന്റെ ബാൽക്കണിയിൽ പശുവളർത്തൽ,സ്വൈര്യംകെട്ട് അയൽവാസികൾ പരാതി നൽകി

പശു ഫാം തുടങ്ങാൻ അതിയായ ആഗ്രഹമുള്ളവർക്ക് ആദ്യം വേണ്ടത് അതിനു പറ്റിയ സ്ഥലമാണ്. എന്നാൽ സ്ഥലമില്ലാത്തവർ എന്ത് ചെയ്യും? അത്തരത്തിൽ സ്ഥലമില്ലാത്ത ഒരാൾ പശു ഫാം തുടങ്ങി വാർത്തകളിൽ നിറഞ്ഞിരിക്കുകയാണ്. ചൈനയിലെ സിഷ്വാൻ പ്രവിശ്യയിലെ നഗരവാസിയായ ഒരു വ്യക്തി തന്റെ ആഗ്രഹം സാധിക്കാനായി ഫ്ലാറ്റിൽ പശുവിനെ വളർത്തി വെട്ടിലായ വാർത്തയാണ് ഇപ്പോൾ വൈറൽ ആയിരിക്കുന്നത്. പശുക്കളെ വളർത്താൻ മറ്റിടങ്ങളില്ലാതെ വന്നതോടെ അഞ്ചാം നിലയിലുള്ള തന്റെ ഫ്ലാറ്റിന്റെ ബാൽക്കണിയിൽ പശുക്കളെ വളർത്താൻ തീരുമാനിക്കുകയായിരുന്നു.

also read :താമര വാടിയാൽ തീരാവുന്നതേയുള്ളൂ വർത്തമാന ഇന്ത്യയിലെ വർഗ്ഗ വർണ്ണ ജാതി വെറി: മനുഷ്യപക്ഷത്ത് നിന്ന് നോക്കുമ്പോൾ മണിപ്പൂർ

ചൈനീസ് സമൂഹമാധ്യമങ്ങളാണ് സംഭവം പുറത്തു വിട്ടത് . ഏഴ് പശുക്കളാണ് ഫ്ലാറ്റിന്റെ ബാൽക്കണിയിൽ തങ്ങിയത്. ഉടമ ഫ്ലാറ്റിൽ പശുക്കളെ എത്തിച്ചതിനെ കുറിച്ച് വ്യക്തത ഇല്ല. ഏതായാലും പശുവളർത്തൽ അധികം സമയം നീണ്ടില്ല. പശുക്കളുടെ കരച്ചിലും ചാണകത്തിന്റെയും ഗോമൂത്രത്തിന്റെയും മണവും അയൽക്കാർക്ക് സഹിക്കാൻ പറ്റാതെയായി. ഇതോടെ പരാതികൾ അധികൃതരിൽ എത്തി. തുടർന്ന് ചുമതലയുള്ള ഉദ്യോഗസ്ഥർ ഉടൻതന്നെ സ്ഥലത്തെത്തുകയും പശുക്കളെ മാറ്റുകയും ചെയ്തു. കാര്യങ്ങൾ കുഴപ്പത്തിലായെങ്കിലും തന്റെ തീരുമാനത്തിൽ നിന്നും പിന്നോട്ടുമാറാൻ ഉടമ തയ്യാറല്ല. ഉടമ ഇപ്പോഴും പശുക്കളെ തിരികെ ഫ്ലാറ്റിൽ എത്തിക്കാനുള്ള നിയമ പോരാട്ടത്തിലാണ്.

കേട്ടു കേൾവി പോലും ഇല്ലാത്ത ഈ സംഭവം സമൂഹമാധ്യമങ്ങളിലൂടെ ലക്ഷക്കണക്കിനു ആളുകളാണ് കണ്ടിരിക്കുന്നത്. നിരവധി രസകരമായ കമന്റുകളാണ് ഇതിനോടകം ഈ വാർത്തയ്ക്കു വന്നിരിക്കുന്നത്. നായകളെയും പൂച്ചകളെയും പോലെ ഒരിക്കൽ ഉടമയുടെ വീടിനുള്ളിൽ താമസിക്കാൻ തങ്ങൾക്കും സാധിക്കുമെന്ന് ഒരിക്കലും പശുക്കൾ കരുതിയിട്ടുണ്ടാവില്ല, എന്തായാലും ‘കെട്ടിടനിർമ്മാതാക്കൾ നിർമ്മാണത്തിൽ കള്ളത്തരം കാണിച്ചിട്ടില്ല എന്നും കെട്ടുറപ്പോടെയാണ് അവ നിലനിൽക്കുന്നതെന്നും തെളിയിക്കാൻ സാധിച്ചു’, തുടങ്ങിയ കമെന്റുകൾ കൊണ്ട് നിറഞ്ഞിരിക്കുകയാണ്.

also read :ഫോട്ടോഗ്രാഫറുടെ കൈപിടിച്ച് വെള്ളം കുടിച്ചു, ശേഷം കൈകഴുകി കൊടുത്ത്‌ ചിമ്പാൻസി; വൈറൽ വീഡിയോ

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News