തിരുവനന്തപുരത്ത് മദ്യലഹരിയില്‍ കൊലപാതകം; 64കാരനെ അയല്‍വാസി വെട്ടിക്കൊന്നു

crime

തിരുവനന്തപുരം കിളിമാനൂരില്‍ മദ്യലഹരിയില്‍ കൊലപാതകം. 64കാരനെ അയല്‍വാസി വെട്ടിക്കൊന്നു.
കാരേറ്റ് – പേടികുളം – ഇലങ്കത്തറ സ്വദേശി ബാബുരാജാണ് മരിച്ചത്. അയല്‍വാസി സുനില്‍ കുമാര്‍ മദ്യലഹരിയില്‍ ബാബുരാജിനെ വെട്ടുകയായിരുന്നു. സുനില്‍ കുമാര്‍ കിളിമാനൂര്‍ പൊലീസ് കസ്റ്റഡിയില്‍.
രാത്രി 7.30 ഓടെയായിരുന്നു സംഭവം.

ALSO READ: ജാര്‍ഖണ്ഡില്‍ വിദ്വേഷ പ്രചാരണം ആയുധമാക്കി ബിജെപി; ആദിവാസികള്‍ ന്യൂനപക്ഷമായെന്ന് കേന്ദ്രമന്ത്രി

സുനില്‍ കുമാര്‍ സ്ഥിരം മദ്യപിച്ച് പ്രശ്‌നകമുണ്ടാക്കുന്നയാളാണ്. ബാബുരാജിന്റെ വീടിന്റെ മുന്നില്‍ റോഡില്‍ വച്ചാണ് സംഭവം ഉണ്ടായത്. പിച്ചാത്തി കൊണ്ട് കഴുത്തിന്റെ വലതു ഭാഗം അറുത്ത ശേഷം സുനില്‍ കുമാര്‍ അവിടെ ഇരിക്കുകയായിരുന്നു.നാട്ടുകാര്‍ പൊലീസിനെ വിളിച്ച് വരുത്തിയ ശേഷമാണ് ബാബു രാജിനെ ആംബുലന്‍സില്‍ മെഡിക്കല്‍ കോളെജിലേക്ക് കൊണ്ട് പോയത്.

ALSO READ: കങ്കുവ ബോക്സ് ഓഫീസിൽ കുതിച്ചോ കിതച്ചോ? ആദ്യദിന കളക്ഷൻ റിപ്പോർട്ട് പുറത്ത്

സംഭവ ശേഷം ഒരു മണിക്കൂര്‍ മൃതദേഹമവിടെ കിടന്നവെന്നാണ് നാട്ടുകാര്‍ പറയുന്നത്. മരിച്ച ബാബുരാജ് ചുടുകട്ട കമ്പനിയിലെ ജീവനക്കാരനാണ്. ഇയാള്‍ ഒറ്റയ്ക്കാണ് താമസം. ഭാര്യയും മകളുമുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration