തിരുവനന്തപുരത്ത് നിന്ന് കാണാതായ തസ്മിത്തിനായുള്ള അന്വേഷണം ഊർജിതമായി തുടരുകയാണ്. കുട്ടികളെ ‘അമ്മ സാധാരണ അമ്മമാരെ പോലെ തല്ലാറുണ്ടെന്നാണ് തസ്മിത്തിന്റെ അയൽവാസി വഹാബ് പറഞ്ഞത്. ‘കുട്ടികൾ ഇടയ്ക്ക് തമ്മിൽ അടികൂടുന്നത് കാണാം. സാധാരണ കുട്ടികൾ അടികൂടുന്നത് പോലെയേ ഉള്ളു. അമ്മയും കുഞ്ഞുങ്ങളെ തല്ലാറുണ്ട്. കുട്ടികൾ അടികൂടുമ്പോൾ കൈയിൽ ഇരിക്കുന്നത് കൊണ്ട് തല്ലും. അല്ലാത്ത സമയങ്ങളിൽ കുട്ടികളുമായി അമ്മയും അച്ഛനും വലിയ സ്നേഹത്തിലാണ്. പ്രശ്നങ്ങൾ ഒന്നും കണ്ടിട്ടില്ല. അമ്മയും അച്ഛനും തമ്മിലും വലിയ സ്നേഹത്തിൽ ആണ്. പ്രശനം ഒന്നും ഇല്ല.’
‘മറ്റു മക്കളുള്ളതായി അറിയില്ല. ഇന്ന് രാവിലെയാണ് മൂത്ത മകൻ ഉണ്ടെന്നും ചെന്നൈയിൽ ഉണ്ടെന്നും അറിയുന്നത്. ഇന്നലെ വരെ അത് അറിയില്ലായിരുന്നു. ഭാഷ വേറെ ആയതുകൊണ്ട് കുട്ടികൾ അടികൂടുമ്പോൾ വിലക്കാനോ മാതാപിതാക്കളോട് സംസാരിക്കാനോ കഴിഞ്ഞില്ല. അത്കൊണ്ട് തന്നെ അവരുടെ മറ്റു കാര്യങ്ങൾ ഒന്നും അറിയാനും കഴിഞ്ഞില്ല. അടി കിട്ടിയപ്പോൾ പിണങ്ങി പോയതാണെന്നും വാർത്തകൾ കണ്ടപ്പോഴാണ് അറിയുന്നത്’ – അയൽവാസി.
Also Read: ഗതാഗത സുരക്ഷ വർധിപ്പിക്കാൻ ക്ലാസുകൾ; ദുബായിൽ ബസ് ഡ്രൈവർമാർക്ക് ബോധവത്കരണം നടത്തി ആർടിഎ
ഇന്നലെ രാവിലെയാണ് അമ്മ വഴക്കു പറഞ്ഞതിനെ തുടര്‍ന്ന് 13കാരി വീടുവിട്ടിറങ്ങിയത്. ഇടയ്ക്ക് ഇതുപോലെ വഴക്കിട്ട് പുറത്തുപോകുന്ന സാഹചര്യമുണ്ടായിട്ടുണ്ടെന്ന് കുട്ടിയുടെ മാതാവ് പറയുന്നു. തിരുവനന്തപുരം കഴക്കൂട്ടത്ത് താമസിക്കുന്ന അസം സ്വദേശികളായ ദമ്പതികളുടെ മകള്‍ തസ്മീത്ത് തംസമിനെയാണ് ഇന്നലെ രാവിലെ കാണാതായത്. കുട്ടിയെ കന്യാകുമാരിയിലേക്കുള്ള ട്രെയിനിൽ കണ്ടതായി ഒരു യാത്രക്കാരി തുടർന്ന് പൊലീസ് കന്യാകുമാരിയിൽ അന്വേഷണം നടത്തുന്നുണ്ട്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here