പ്രശസ്ത ബ്രിട്ടീഷ് എഴുത്തുകാരൻ നീല്‍ ഗെയ്മാനെതിരെ വീണ്ടും ലൈംഗിക ആരോപണം. മാസങ്ങള്‍ക്ക് മുമ്പ് സമാന ആരോപണങ്ങള്‍ നേരിട്ടിരുന്നു. ‘ദേര്‍ ഈസ് നോ സേഫ് വേഡ്’ എന്ന തലക്കെട്ടിലുള്ള ന്യൂയോര്‍ക്ക് മാഗസിന്‍ റിപ്പോർട്ടിലാണ് ലൈംഗിക ആരോപണങ്ങളുള്ളത്. ഗെയ്മാന്‍ നടത്തിയ ആക്രമണം, നിര്‍ബന്ധിക്കല്‍, ദുരുപയോഗം എന്നീ ആരോപണങ്ങളുമായി എട്ട് സ്ത്രീകളാണ് രംഗത്തുവന്നത്. അതില്‍ രണ്ടാമത്തെ ഭാര്യ അമാന്‍ഡ പാമറിന് വേണ്ടി ആയയായി ജോലി ചെയ്തിരുന്ന സ്ത്രീയും ഉള്‍പ്പെടുന്നുണ്ട്.
2022 ഫെബ്രുവരിയില്‍ ന്യൂസിലാന്‍ഡിലെ വീടിന് പിൻഭാഗത്തുള്ള ബാത്ത് ടബ്ബില്‍ ഗെയ്മാന്‍ ലൈംഗികമായി പീഡിപ്പിച്ചതായി ആയ വിവരിച്ചു. ഹോട്ടല്‍ മുറിയില്‍ വച്ച് തന്നെ 64 വയസ്സുകാരൻ ആക്രമിച്ചതായും അവര്‍ ആരോപിച്ചു. മകന്‍ അതേ മുറിയില്‍ ഐപാഡിൽ കളിക്കുമ്പോഴായിരുന്നു ഇത്.
Read Also: ഒടുവില്‍ സമാധാനം അരികെ; ഹമാസ്- ഇസ്രയേല്‍ കരാര്‍ യാഥാര്‍ഥ്യത്തിലേക്ക്
റിപ്പോര്‍ട്ട് അനുസരിച്ച്, ഗെയ്മാന്‍ പീഡനത്തിനിരയാക്കിയ സ്ത്രീകളില്‍ ഭൂരിഭാഗവും 20 വയസ്സിനിടയിലുള്ളവരായിരുന്നു. ഏറ്റവും പ്രായം കുറഞ്ഞയാൾക്ക് 18 വയസ്സായിരുന്നു. ഗെയ്മാന് അന്ന് 40 വയസ്സോ അതില്‍ കൂടുതലോ പ്രായമുണ്ടായിരുന്നു. കഴിഞ്ഞ ജൂലൈയില്‍ അഞ്ച് സ്ത്രീകള്‍ സമാന ആരോപണങ്ങള്‍ ഉന്നയിച്ചിരുന്നു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here