‘അച്ഛൻ മരിച്ചിട്ടും ക്രിക്കറ്റ്‌ പിച്ചിൽ ഇറങ്ങിയ കോഹ്‌ലിയെ വിവാഹ ശേഷം പലരും ചോദ്യം ചെയ്തു, കുടുംബത്തെ വേട്ടയാടി’, പക്ഷെ ഒരു ഫീനിക്‌സ് പക്ഷിയെ പോലെ അയാൾ പറന്നുയർന്നു

ഇന്ത്യ ടി20 ലോകകപ്പ് നേടുമ്പോൾ ആ വിജയത്തിന്റെ ശിൽപിയായി മാറിയ വിരാട് കോഹ്‌ലിയെ ഒരു ജനത മുഴുവൻ അഭിനന്ദിക്കുമ്പോൾ വർഷങ്ങൾക്ക് മുൻപ് ഇതേ കോഹ്‌ലിയെ വേട്ടയാടിവരെ ഓര്മിപ്പിക്കുകയാണ് നെൽസൻ ജോസഫിന്റെ ഫേസ്ബുക് പോസ്റ്റ്. സ്വന്തം അച്ഛൻ മരിച്ചിട്ടും ക്രിക്കറ്റ്‌ പിച്ചിൽ ഇറങ്ങിയ കോഹ്‌ലിയെ വിവാഹ ശേഷം പലരും ചോദ്യം ചെയ്തുവെന്ന് ചൂണ്ടികാട്ടിക്കൊണ്ടുള്ളതാണ് കുറിപ്പ്. കോഹ്‌ലിയുടെ വിജയത്തിന് പിന്നിലെ അനുഷ്ക ശർമയുടെ പിന്തുണയും നെൽസൺ ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പിൽ ചർച്ച ചെയ്യുന്നുണ്ട്.

നെൽസന്റെ ഫേസ്ബുക് കുറിപ്പ് വായിക്കാം

ALSO READ: ‘എനിക്ക് ഒരേയൊരു സ്വപ്നമേയുള്ളൂ, ഇന്ത്യയ്ക്ക് വേണ്ടി കളിക്കണം’, ഇത് പറയുമ്പോൾ അവൻ ഒരു കൗമാരക്കാരനായിരുന്നു; ഇന്നും അവന് അത് മാത്രമേ പറയാനുള്ളൂ: ഹാർദിക്

ഇതുകൂടി പറഞ്ഞില്ലെങ്കിൽ പൂർണ്ണമാവില്ല. വിരാട്‌ കോഹ്ലി ട്വന്റി ട്വന്റി ഇന്റർനാഷണലുകളിൽ നിന്ന് വിരമിച്ചു. ലോകകപ്പ്‌ ജേതാവായിത്തന്നെ അതെക്കുറിച്ച്‌ അനുഷ്ക ശർമ്മയുടെ ഒരു കുറിപ്പുണ്ടായിരുന്നു. ലോകകപ്പ്‌ ജയിച്ച ഇന്ത്യൻ ടീമംഗങ്ങൾ കരയുന്നത്‌ കണ്ട്‌ അവരെ കെട്ടിപ്പിടിച്ച്‌ ആശ്വസിപ്പിക്കാൻ ആരുണ്ടാവും എന്ന് മകൾ ചോദിക്കുമ്പൊ ഒന്നര ബില്യണോളം വരുന്ന ഇന്ത്യക്കാരുണ്ടാവുമെന്ന് മറുപടി കൊടുക്കുകയാണവർ.

അങ്ങനെ അല്ലാതിരുന്ന ഒരു കാലമുണ്ടായിരുന്നു. വിവാഹം കഴിഞ്ഞ ശേഷം ഏതാനും നാളുകൾ കഴിഞ്ഞ്‌ വിരാട്‌ കോഹ്കിയുടെ ഫോമിൽ ചെറിയൊരു മങ്ങലുണ്ടായി. അന്ന് വിമർശനം നേരിട്ടത്‌ കോഹ്ലി ഒറ്റയ്ക്കായിരുന്നില്ല. കോഹ്ലിയുടെ മോശം പെർഫോമൻസിനു കാരണം അനുഷ്ക ശർമ്മയെ വിവാഹം ചെയ്തതാണെന്ന ലൈനിലായിരുന്നു ആക്ഷേപങ്ങൾ.അതൊരു തുടക്കം മാത്രമായിരുന്നു. പിന്നെ ഇങ്ങോട്ട്‌ ഇത്ര അധികം സ്ക്രൂട്ടിനൈസ്‌ ചെയ്യപ്പെട്ട ഒരു ഫാമിലി ഉണ്ടാവില്ല.

ALSO READ: ‘ഈ രുചിക്ക് പകരമൊന്നില്ല’, ഓർമകൾക്ക് വേണ്ടി പിച്ചിലെ മണല്‍ കഴിച്ച് രോഹിത് ശർമ; വിഡിയോ

കുടുംബത്തോടൊപ്പം സമയം ചിലവഴിക്കാൻ കോഹ്ലി ബ്രേക്‌ എടുത്തതിനടക്കം അധിക്ഷേപങ്ങളുണ്ടായി. സ്വന്തം അച്ഛൻ മരിച്ചിട്ടും ക്രിക്കറ്റ്‌ പിച്ചിൽ ഇറങ്ങിയ, ഇന്നലെ വരെ ഇന്ത്യയുടെ നിർണ്ണായക സമയങ്ങളിൽ വിശ്വസ്തനായിരുന്ന പ്ലേയറുടെ ആത്മാർത്ഥത ചോദ്യം ചെയ്യപ്പെട്ടു. തന്റെ ഏറ്റവും മോശം സമയത്തെ സ്റ്റാറ്റ്സ്‌ പോലും ഇന്ത്യൻ ടീമിലെ മികച്ച പ്ലേയേഴ്സിന്റെ സ്റ്റാറ്റിനൊപ്പമുള്ള ഒരു കളിക്കാരനെക്കുറിച്ചാണെന്ന് ഓർക്കണം.

എന്നിട്ടെന്തുണ്ടായി? മറ്റ്‌ ആർക്കും എത്തിപ്പിടിക്കാൻ കഴിയാത്ത വൈറ്റ്‌ ബോൾ ക്രിക്കറ്റിലെ ഉയരങ്ങൾ അയാൾ ഒന്നൊന്നായി കീഴടക്കി. മറ്റ്‌ ആരും രക്ഷിക്കാനില്ലെന്ന് തോന്നിച്ച സമയങ്ങളിൽ ഇന്ത്യയെ രക്ഷിച്ചു. ഒന്നിലേറെത്തവ മോശം സമയങ്ങളിൽ ഒപ്പമുണ്ടായിരുന്ന പാർട്ട്ണറുടെ സാന്നിധ്യം അവിടെ പലയിടത്തും അറിയിച്ചുകൊണ്ടുതന്നെ. വിരാട്‌ കോഹ്ലിയുടെ മോശം ഫോം ഭാര്യ കാരണമാണെന്ന് പറഞ്ഞ ആരെയും കണ്ടിട്ടുണ്ടാവില്ല അയാളുടെ വിജയത്തിനു കാരണം അവരാണെന്ന് പറയാൻ. ആരും പറയാനുമിടയില്ല.

But it is indeed impressive how they handled all this.
Happy for that small family 🙂

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News