എന്തുകൊണ്ട് മമ്മൂക്കയെ വില്ലനായി കൊണ്ടുവന്നില്ല? എന്തുകൊണ്ട് വിനായകൻ? മറുപടിയുമായി നെൽസൺ

ജയിലർ സിനിമയിൽ വിനായകന്റെ വില്ലൻ വേഷത്തിന് പകരം ആദ്യം ആലോചിച്ചത് മമ്മൂക്കയെ ആയിരുന്നു എന്ന രജിനികാന്തിന്റെ വാക്കുകൾ വൈറലായതോടെ വിഷയത്തിൽ പ്രതികരണവുമായി സംവിധായകൻ നെൽസൺ രംഗത്ത്. മമ്മൂട്ടി സാര്‍ തന്നെ വേണം എന്ന നിലയ്ക്കല്ല ആ വേഷത്തിന് വേണ്ടി അദ്ദേഹത്തെ ആലോചിച്ചതെന്ന് നെൽസൺ പറഞ്ഞു. മറിച്ച് ഒരു വലിയ ആര്‍ട്ടിസ്റ്റിനെ കൊണ്ടുവരണമെന്ന് ഉണ്ടായിരുന്നുവെന്നും, പക്ഷേ അങ്ങനെ വന്നിരുന്നെങ്കില്‍ ആ റോള്‍ ഇപ്പോഴത്തേത് പോലെ ആവില്ലായിരുന്നുവെന്നും നെൽസൺ പ്രമുഖ മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ പറയുന്നു.

ALSO READ: പ്രായപൂര്‍ത്തിയാവാത്ത ആണ്‍കുട്ടികളെ പ്രകൃതി വിരുദ്ധ പീഡനത്തിന് ഇരയാക്കി; വയനാട് സ്വദേശി പിടിയിൽ

തെലുങ്കിൽ നിന്ന് ബാലകൃഷ്ണയെ അഭിനയിപ്പിക്കണമെന്ന് ആഗ്രഹമുണ്ടായിരുന്നുവെന്നും എവിടെയെങ്കിലും അത്തരത്തിലുള്ള ഒരു സീന്‍ കൊണ്ടുവരാന്‍ തനിക്ക് സാധിച്ചില്ലെന്നും അഭിമുഖത്തിൽ നെൽസൺ പറഞ്ഞു.
ഒരു പൊലീസുകാരന്‍റെ കഥാപാത്രം മനസിലുണ്ടായിരുന്നു. പക്ഷേ ആ കഥാപാത്രത്തിന് ഒരു തുടക്കവും ഒടുക്കവും കൊണ്ടുവരാന്‍ പറ്റിയില്ലെന്നും നെൽസൺ വ്യക്തമാക്കി.

ALSO READ: കള്ളപ്പണം വെളുപ്പിക്കല്‍ കേസ്; നവാബ് മാലിക്കിന് ജാമ്യം

നെൽസൺ പറഞ്ഞത്

തെലുങ്കില്‍ നിന്ന് ബാലകൃഷ്ണ സാറിനെ കൊണ്ടുവരണമെന്ന് ഒരുപാട് ആഗ്രഹമുണ്ടായിരുന്നു. പക്ഷേ എവിടെയെങ്കിലും അത്തരത്തിലുള്ള ഒരു സീന്‍ കൊണ്ടുവരാന്‍ എനിക്ക് സാധിച്ചില്ല. ഞാന്‍ സമീപിച്ചിരുന്നെങ്കില്‍ അദ്ദേഹം സമ്മതിക്കുമായിരുന്നോ എന്ന് അറിയില്ല. പക്ഷേ അത്തരം ഒരു കഥാപാത്രത്തിന് സാധ്യത ഉണ്ടായിരുന്നെങ്കില്‍ ഉറപ്പായും ഞാന്‍ സമീപിച്ചേനെ. ഒരു പൊലീസുകാരന്‍റെ കഥാപാത്രം മനസിലുണ്ടായിരുന്നു. പക്ഷേ ആ കഥാപാത്രത്തിന് ഒരു തുടക്കവും ഒടുക്കവും കൊണ്ടുവരാന്‍ പറ്റിയില്ല.

ALSO READ: ‘വിനായകന്റെ വിപ്ലവാത്മക വിളയാട്ടം’, നായകനെ വരെ വിറപ്പിക്കുന്ന കൊടൂര വില്ലൻ

വില്ലൻ കഥാപാത്രമായി മമ്മൂട്ടി സാര്‍ തന്നെ വേണം എന്ന നിലയ്ക്കല്ല ആലോചിച്ചത്. മറിച്ച് ഒരു വലിയ ആര്‍ട്ടിസ്റ്റിനെ കൊണ്ടുവരണമെന്ന് ഉണ്ടായിരുന്നു. പക്ഷേ അങ്ങനെ വന്നിരുന്നെങ്കില്‍ ആ റോള്‍ ഇപ്പോഴത്തേത് പോലെ ആവില്ലായിരുന്നു. ഇപ്പോഴത്തെ ജയിലറിലെ ആ റോളില്‍ ഒരു പുതുമ ഉണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News