ജയിലറില്‍ വില്ലനായി എന്തുകൊണ്ട് വിനായകന്‍? വിനായകനെ കാസ്റ്റ് ചെയ്തതിന്റെ കാരണം വെളിപ്പെടുത്തി നെല്‍സണ്‍

നെല്‍സണ്‍ ദിലീപ് കുമാറിന്റെ സംവിധാനം ചെയ്ത് രജിനികാന്ത് നായകനായ ജയിലര്‍ വന്‍ വിജയക്കുതിപ്പ് തുടരുകയാണ്. ഇപ്പൊഴിതാ എന്തുകൊണ്ടാണ് ജയിലറില്‍ വില്ലനായി വിനായകനെ കാസ്റ്റ് ചെയ്തതെന്ന് വലെളിപ്പെടുത്തുകയാണ് സംവിധായകന്‍ നെല്‍സണ്‍ ദിലിപ് കുമാര്‍.

വിനായകന്റെ അഭിനയവും അഭിമുഖങ്ങളും കണ്ടാണ് ജയിലറിലേക്ക് കാസ്റ്റ് ചെയ്തതെന്ന് സംവിധായകന്‍ നെല്‍സണ്‍ ദിലിപ് കുമാര്‍. വിനായകന്റെ ലുക്ക് എനിക്ക് വളരെയധികം ഇഷ്ടപ്പെട്ടിരുന്നു. നമ്മുടെ കഥയിലും ഒരു മല്ലു വില്ലനായിരുന്നു ഉണ്ടായിരുന്നതെന്ന് നെല്‍സണ്‍ പറഞ്ഞു.

ബോഡി ലാംഗ്വേജൊക്കെ ഒരു പരിധി വരെ ഞാന്‍ പറഞ്ഞുകൊടുത്തിരുന്നു. ബാക്കിയൊക്കെ അദ്ദേഹത്തിന്റേത് തന്നെയാണ്. കാസ്റ്റ് ചെയ്യാമെന്ന് തീരുമാനിച്ച് കഴിഞ്ഞാണ് വിനായകന്റെ ചിത്രങ്ങളിലെ കുറച്ച് സീനുകള്‍ കണ്ടത്.

ഒരു സ്വകാര്യ യൂട്യൂബ് ചാനലിനോടാണ് എന്തുകൊണ്ട് വിനായകനെ തെരഞ്ഞെടുത്തു എന്ന കാര്യം സംവിധായകന്‍ നെല്‍സണ്‍ വെളിപ്പെടുത്തിയത്. അദ്ദേഹത്തിന്റെ വാക്കുകള്‍ ഇങ്ങനെ:

‘വിനായകന്റെ ലുക്ക് എനിക്ക് വളരെയധികം ഇഷ്ടപ്പെട്ടിരുന്നു. നമ്മുടെ കഥയിലും ഒരു മല്ലു വില്ലനായിരുന്നു ഉണ്ടായിരുന്നത്. ആ മലയാളം വില്ലന്‍ തമിഴും മലയാളവും കലര്‍ന്ന സ്ലാങ്ങിലാണ് സംസാരിക്കേണ്ടത്. അത് കേള്‍ക്കുന്നവര്‍ക്ക് മനസിലാവുകയും വേണം. വിനായകന്റെ ലുക്കും സംസാര ശൈലിയുമെല്ലാം നന്നായിരുന്നു.

ബോഡി ലാംഗ്വേജൊക്കെ ഒരു പരിധി വരെ ഞാന്‍ പറഞ്ഞുകൊടുത്തിരുന്നു. ബാക്കിയൊക്കെ അദ്ദേഹത്തിന്റേത് തന്നെയാണ്. കാസ്റ്റ് ചെയ്യാമെന്ന് തീരുമാനിച്ച് കഴിഞ്ഞാണ് വിനായകന്റെ ചിത്രങ്ങളിലെ കുറച്ച് സീനുകള്‍ കണ്ടത്. പിന്നെ കുറച്ചു അഭിമുഖങ്ങളും കണ്ടു. അപ്പോള്‍ അദ്ദേഹത്തിന്റെ ബോഡി ലാഗ്വേജ് പടത്തിനായി ഉപയോഗിക്കാം എന്ന് വിചാരിച്ചു – നെല്‍സണ്‍ പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News