നേമം, കൊച്ചുവേളി റെയില്‍വേ സ്റ്റേഷനുകളുടെ പേര് മാറ്റി; പുതിയ പേരുകള്‍ ഇങ്ങനെ

നേമം, കൊച്ചുവേളി റെയില്‍വേ സ്റ്റേഷനുകളുടെ പേരുമാറ്റി. സര്‍ക്കാര്‍ വിജ്ഞാപനം ഇറങ്ങി. നേമത്തിന്റെ പേര് തിരുവനന്തപുരം സൗത്ത് എന്നും കൊച്ചുവേളി തിരുവനന്തപുരം നോര്‍ത്ത് റെയില്‍വേ സ്റ്റേഷന്‍ എന്നുമാകും ഇനിമുതല്‍ അറിയപ്പെടുക. റെയില്‍വേ ബോര്‍ഡിന്റെ ഉത്തരവ് വരുന്നതോടെ ഔദ്യോഗികമായി പേരുമാറ്റം നിലവില്‍ വരും.

ALSO READ:കൊല്ലം ആയൂരിൽ നിന്നും കുട്ടിയെ തട്ടിക്കൊണ്ടുപോയ കേസിൽ തുടർ അന്വേഷണത്തിന് പൊലീസ് അപേക്ഷ നൽകി

ദീര്‍ഘദൂര ട്രെയിനുകളാണ് കൊച്ചുവേളിയില്‍നിന്ന് സര്‍വീസ് നടത്തുന്നതില്‍ ഭൂരിപക്ഷവും. കേരളത്തിന് പുറത്തുള്ളവര്‍ക്ക് കൊച്ചുവേളി എന്ന പേര് ഒട്ടും പരിചിതമല്ല. അതിനാല്‍ തന്നെ, തിരുവനന്തപുരം സെന്‍ട്രലിലേക്ക് റിസര്‍വേഷന്‍ ലഭിക്കാത്തവര്‍ യാത്ര വേണ്ടെന്നുവെയ്ക്കുന്ന സാഹചര്യമുണ്ടായിരുന്നു. നേമം ടെര്‍മിനല്‍ വികസനത്തിനും പേരുമാറ്റം വലിയ സഹായമാകുമെന്നാണ് വിലയിരുത്തല്‍.

ALSO READ:ബനാറസ് ഹിന്ദു സര്‍വകലാശാലയില്‍ ഫിനാന്‍സ് ഓഫീസര്‍ ഒഴിവുകള്‍

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News