കളിയിക്കാവിള കൊലപാതകം; നേമം സ്വദേശി പിടിയിൽ

കളിയിക്കാവിലയിലെ ക്വാറി ഉടമയുടെ കൊലപാതകത്തിൽ നേമം സ്വദേശിയായ പ്രതി പിടിയിൽ. ഇന്നലെ അർധരാതിയാണ് മലയാളിയായ പ്രതിയെ കസ്റ്റഡിയിലെടുത്തത്. പ്രതിയെ തമിഴ്നാട് പൊലീസിന്റെ രഹസ്യ കേന്ദ്രത്തിൽ ചോദ്യം ചെയ്യുകയാണ്. നേമം മലയം സ്വദേശിയായ പ്രതി ആക്രി കച്ചവടക്കാരനാണ്. കൊലപാതകത്തിന് പിന്നില്‍ ഒന്നിലേറെ പ്രതികളുണ്ടോ എന്ന് സംശയമുണ്ട്. ദീപുവിനോട് ശത്രുതയുള്ളവരുടെ വിവരങ്ങളും പൊലീസ് ശേഖരിച്ചിരുന്നു.

Also Read: കളിയിക്കാവിലയിലെ ക്വാറി ഉടമയുടെ കൊലപാതകം; അന്വേഷണം ഊർജിതമാക്കി പൊലീസ്

മറ്റെവിടെയോ വച്ച് കൊലപാതകം നടത്തിയ ശേഷം റോഡരികില്‍ വാഹനം ഉപേക്ഷിച്ചതാകാമെന്ന സംശയവും പൊലീസിനുണ്ട്. തികച്ചും രഹസ്യാത്മകമായാണ് തമിഴ്നാട് പൊലീസ് അന്വേഷണം നടത്തിയത്. അതേസമയം ദീപു സോമന്റെ മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനുശേഷം മലയിന്‍കീഴിലെ വീട്ടിലെത്തിച്ചു.

Also Read: ‘എന്‍.എച്ച്.എമ്മിന്റെ പ്രവര്‍ത്തനങ്ങള്‍ക്കായി 637 കോടി ക്യാഷ് ഗ്രാന്റും, നടപ്പ് സാമ്പത്തിക വര്‍ഷത്തെ ഒന്നാം ഗഡുവും അനുവദിക്കണം’; കേന്ദ്ര ആരോഗ്യ മന്ത്രിയ്ക്ക് വീണാ ജോര്‍ജ് കത്തയച്ചു

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News