തലനാരിഴക്ക് കൂട്ടിയിടി ഒഴിവായി; നേപ്പാള്‍ എയര്‍ലൈന്‍സിന്റെ വിമാനവും എയര്‍ ഇന്ത്യ വിമാനവും ആകാശത്ത് നേര്‍ക്ക് നേര്‍

നേപ്പാള്‍ എയര്‍ലൈന്‍സിന്റെ എ-320 എയര്‍ ബസ് വിമാനവും എയര്‍ ഇന്ത്യയുടെ വിമാനവും തമ്മിലുള്ള കൂട്ടിയിടി ഒഴിവായത് തലനാരിഴക്ക്. കാഠ്മണ്ഡുവില്‍ നിന്ന് മലേഷ്യയിലെ ക്വാലാലംപുരിലേക്ക് പോവുകയായിരുന്ന നേപ്പാള്‍ എയര്‍ലൈന്‍സിന്റെ എ-320 എയര്‍ ബസ് വിമാനവും ദില്ലിയില്‍ നിന്ന് കാഠ്മണ്ഡുവില്‍ പോവുകയായിരുന്ന എയര്‍ ഇന്ത്യയുടെ വിമാനവുമാണ് ട്രാഫിക് കണ്‍ട്രോള്‍ ഡിപ്പാര്‍ട്ട്‌മെന്റിലെ ജീവക്കാരുടെ അശ്രദ്ധയെ തുടര്‍ന്ന് അപകടകരമായ നിലയിലേക്ക് എത്തിയത്.

എയര്‍ ഇന്ത്യയുടെ വിമാനം 19,000 അടി ഉയരത്തില്‍ നിന്ന് താഴേക്ക് ഇറങ്ങുന്ന സമയം അതേദിശയിയിലേക്ക് നേപ്പാള്‍ എയര്‍ലൈന്‍സ് വിമാനം 15,000 അടി ഉയരത്തില്‍ പറന്നുയരുകയുമായിരുന്നു. ഇരുവിമാനങ്ങളും അടുത്തടുത്താണെന്ന് കണ്ടെത്തിയതിനേത്തുടര്‍ന്ന് നേപ്പാള്‍ എയര്‍ലൈന്‍സ് വിമാനം 7,000 അടി ഉയരത്തിലേക്ക് തിരിച്ചിറക്കിയാണ് കൂട്ടിയിടി ഒഴിവാക്കിയത്. ഇരു വിമാനങ്ങളും കഷ്ടിച്ച് കൂട്ടിയിടിക്കാതെ രക്ഷപ്പെടുകയായിരുന്നു.

തുടര്‍ന്ന് ശ്രദ്ധക്കുറവിന് എയര്‍ ട്രാഫിക് കണ്‍ട്രോള്‍ ഡിപ്പാര്‍ട്മെന്റിലെ മൂന്ന് ജീവനക്കാരെ നേപ്പാള്‍ സിവില്‍ ഏവിയേഷന്‍ അതോറിറ്റി സസ്പെന്‍ഡ് ചെയ്തു.വിമാനങ്ങള്‍ കൂട്ടിയിടിക്കാന്‍ സാധ്യതയുള്ള തരത്തില്‍ വ്യോമഗതാഗതം നിയന്ത്രിച്ചതിനാണ് നടപടി.

നേപ്പാളിലെ ത്രിഭുവന്‍ അന്തര്‍ദേശീയ വിമാനത്താവളത്തിലെ മൂന്ന് ട്രാഫിക് കണ്‍ട്രോളര്‍മാരെയാണ് സസ്പെന്‍ഡ് ചെയ്തത്. ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതുവരെ ഇവര്‍ ജോലിയില്‍ പ്രവേശിക്കരുതെന്നാണ് നിര്‍ദേശം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News