അമേരിക്കയെ മുട്ടുകുത്തിച്ച്‌ നേപ്പാള്‍; ആസിഫ്‌ ഷെയ്‌ക്കിന്റെയും കുശാല്‍ മല്ലയുടെയും തകര്‍പ്പനടിയില്‍ എട്ടു വിക്കറ്റ്‌ ജയം, പരമ്പര തൂത്തുവാരി

nepal-t20-cricket-team

സ്വന്തം മണ്ണില്‍ നേപ്പാളിനോട്‌ കനത്ത പരാജയം ഏറ്റുവാങ്ങി അമേരിക്ക. മൂന്നാം ടി20യില്‍ എട്ടുവിക്കറ്റിനാണ്‌ നേപ്പാളിന്റെ ജയം. ഇതോടെ പരമ്പര നേപ്പാള്‍ തൂത്തുവാരി.

ആദ്യം ബാറ്റ്‌ ചെയ്‌ത അമേരിക്ക അഞ്ചു വിക്കറ്റ്‌ നഷ്ടത്തില്‍ 156 റണ്‍സെടുത്തു. വെറും രണ്ട്‌ വിക്കറ്റ്‌ നഷ്ടത്തില്‍ 157 ആയിരുന്നു നേപ്പാളിന്റെ മറുപടി. അര്‍ധ സെഞ്ചുറി നേടിയ ആസിഫ്‌ ഷെയ്‌ക്ക്‌, കുശാല്‍ മല്ല (44), കുശാല്‍ ഭുര്‍തെല്‍ (40) എന്നിവരാണ്‌ അമേരിക്കയുടെ കഥകഴിച്ചത്‌. ആസിഫാണ്‌ കളിയിലെ താരം. ഓപണര്‍ അനില്‍ സാഹ്‌ 13 റണ്‍സെടുത്തു.

Read Also: സ്വന്തം മണ്ണിലും പുല്ലുതിന്ന്‌ ബംഗ്ലാ കടുവകള്‍; ആദ്യ ടെസ്‌റ്റില്‍ ദക്ഷിണാഫ്രിക്കയോട്‌ ബാറ്റിങ്‌ തകര്‍ച്ച

യുഎസ്‌ നിരയില്‍ സായ്‌തേജ മുക്കമല്ല നേടിയ അര്‍ധ സെഞ്ചുറി (68) വിഫലമായി. മിലിന്ദ്‌ കുമാര്‍ പുറത്താകാതെ 43 റണ്‍സെടുത്തിരുന്നു. നേപ്പാളിന്റെ സോമ്പല്‍ കാമി മൂന്നു വിക്കറ്റെടുത്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News