ബലാത്സംഗക്കേസ്; നേപ്പാള്‍ ക്രിക്കറ്റ് താരത്തിന് തടവ് ശിക്ഷ

നേപ്പാള്‍ ക്രിക്കറ്റ് താരം സന്ദീപ് ലാമിച്ചാനെയെ ബലാത്സംഗക്കേസില്‍ സന്ദീപ് ലാമിച്ചാനെയെ എട്ടു വര്‍ഷം തടവിന് ശിക്ഷിച്ചു. കാഠ്മണ്ഡു കോടതിയുടേതാണ് വിധി. ജസ്റ്റിസ് ശിശിര്‍ രാജ് ധക്കലിന്റെ ബെഞ്ചാണ് ലാമിച്ചാനെയ്ക്ക് ശിക്ഷ വിധിച്ചത്.

മൂന്നു ലക്ഷം നേപ്പാളീസ് രൂപ പിഴയും തടവുശിക്ഷയുമാണ് കോടതി വിധിച്ചത്. ഡിസംബര്‍ 29 ന് ബലാത്സംഗക്കേസില്‍ സന്ദീപ് ലാമിച്ചാനെ കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തിയിരുന്നു.

Also Read: രാമക്ഷേത്ര പ്രതിഷ്ഠാ ചടങ്ങില്‍ കോണ്‍ഗ്രസ് പങ്കെടുക്കില്ല; ക്ഷണം നിരസിച്ചു

കഴിഞ്ഞ വര്‍ഷം ഓഗസ്റ്റിലായിരുന്നു കേസിന് ആസ്പദമായ സംഭവം. കാഠ്മണ്ഡുവിലെ ഹോട്ടല്‍ മുറിയില്‍ വെച്ച് സന്ദീപ് ലാമിച്ചാനെ തന്നെ ബലാത്സംഗം ചെയ്തുവെന്നായിരുന്നു പെണ്‍കുട്ടിയുടെ പരാതി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
bhima-jewel
sbi-celebration

Latest News