നേപ്പാള്‍ ഭൂചലനം; മരണം 95ആയി, കെട്ടിടങ്ങള്‍ തകര്‍ന്നടിഞ്ഞു

നേപ്പാള്‍ – ടിബറ്റ് അതിര്‍ത്തിയിലുണ്ടായ ശക്തമായ ഭൂചലനത്തില്‍ മരിച്ചവരുടെ എണ്ണം 95ആയി. നിരവധി കെട്ടിടങ്ങള്‍ക്ക് നാശനഷ്ടമുണ്ടായി. കെട്ടിടങ്ങള്‍ക്കിടിയില്‍ ആളുകള്‍ കുടുങ്ങി കിടക്കുന്നുണ്ടെന്നാണ് സംശയം. ഇവരെ രക്ഷിക്കാനുള്ള ശ്രമങ്ങള്‍ തുടരുകയാണ്. മരണസംഖ്യ ഇനിയും വര്‍ധിക്കാന്‍ ഇടയുണ്ടെന്നാണ് ചൈനീസ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ഭൂചലനത്തിന്റെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്.

ALSO READ: പ്രായപൂർത്തിയാകാത്ത മകളെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ പിതാവിനെ മരണം വരെ തടവിലിടാൻ വിധിച്ച് കോടതി

ഇന്ത്യയിലെ ദില്ലി, ബിഹാര്‍, അസം, പശ്ചിമബംഗാള്‍ എന്നിവിടങ്ങളില്‍ പ്രകമ്പനം അനുഭവപ്പെട്ട അത്രയും ശക്തമായ ഭൂചലനം നേപ്പാള്‍ ടിബറ്റ് അതിര്‍ത്തിയില്‍ ലൊബുചെയില്‍ നിന്നു 93 കിലോമീറ്റര്‍ വടക്കുകിഴക്കാണ് ഭൂചലനത്തിന്റെ പ്രഭവകേന്ദ്രം. 7.8 തീവ്രതയുണ്ടായ ഭൂചലനത്തിന് പിന്നാലെ രണ്ട് തുടര്‍ചലനങ്ങളും ഉണ്ടായി.

ALSO READ: പാലക്കാട് പൂട്ടിയിട്ട വീട്ടില്‍ നിന്ന് 20 പവന്‍ സ്വര്‍ണ്ണമടക്കം കവര്‍ന്ന സംഭവം; അന്വേഷണം തമിഴ്‌നാട്ടിലേക്കും വ്യാപിപ്പിച്ച് പൊലീസ്

ഭൂമിശാസ്ത്രപരമായ വലിയതോതില്‍ ഭൂചലനസാധ്യതയുള്ള പ്രദേശത്താണ് നേപ്പാള്‍ സ്ഥിതിചെയ്യുന്നത്. ഇതിനാല്‍ ഇനിയും തുടര്‍ചലനമുണ്ടാകാനുള്ള സാധ്യത കണക്കിലെടുത്ത് പ്രദേശത്ത് നിന്നും ആളുകളെ മറ്റൊരിടത്തേക്ക് മാറ്റുകയാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News