കാസര്‍ഗോഡ് പന്നിഫാമിലെ മാലിന്യ കുഴിയില്‍ വീണ് നേപ്പാള്‍ സ്വദേശിയായ തൊഴിലാളി മരിച്ചു

കാസര്‍ഗോഡ് പന്നിഫാമിലെ മാലിന്യ കുഴിയില്‍ വീണ് നേപ്പാള്‍ സ്വദേശിയായ തൊഴിലാളി മരിച്ചു. നേപ്പാള്‍ ഇലാം ജില്ലയിലെ മഹേഷ് റായ് (19) ആണ് മരിച്ചത്. കുഡ്ലു പായിച്ചാലില്‍ ഗണേഷ് റായിയുടെ ഉടമസ്ഥതയിലുള്ള പന്നിഫാമിലാണ് അപകടം നടന്നത്.

Also Read : http://എരഞ്ഞിപ്പാലത്ത് ലോഡ്ജിൽ യുവതിയെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം; പ്രതി പിടിയിൽ

ഫാമില്‍ ജോലിക്കായി ഇന്നാണ് മഹേഷ് എത്തിയത്. ശനിയാഴ്ച മുതലായിരുന്നു ജോലിക്ക് കയറേണ്ടിയിരുന്നത്. ഫോണില്‍ സംസാരിച്ച് നടന്ന മഹേഷ് അബദ്ധത്തില്‍ മാലിന്യക്കുഴിലേക്ക് വീഴുകയായിരുന്നു.

Also Read ; http://പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ കൂട്ടബലാത്സംഗത്തിന് ഇരയാക്കി; പ്രതികള്‍ക്ക് 40 വര്‍ഷം കഠിനതടവും പിഴയും

പൊലീസും അഗ്‌നിരക്ഷാസേനയും സ്ഥലത്തെത്തി രക്ഷാപ്രവര്‍ത്തനം നടത്തി മഹേഷിനെ പുറത്തെത്തിച്ചുവെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മൃതദേഹം ജനറല്‍ ആശുപതി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.

Also Read : http://പത്തനംതിട്ടയില്‍ അണുബാധയെ തുടര്‍ന്ന് ഗര്‍ഭിണിയായ 17കാരി മരിച്ച സംഭവം; സഹപാഠി അറസ്റ്റില്‍

Summery | labourer from Nepal died after falling into the garbage pit of Kasaragod pig farm

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here