മഴക്കാലം ശക്തമായതോടെ ജലവൈദ്യുതോൽപാദനം വർധിച്ച സാഹചര്യത്തിൽ ഇന്ത്യയിലേക്കുള്ള വൈദ്യുതി കയറ്റുമതി നേപ്പാൾ പുനരാരംഭിച്ചു. ഇന്ത്യക്ക് വൈദ്യുതി വിൽക്കാൻ തുടങ്ങിയെന്ന് നേപ്പാൾ ഇലക്ട്രിസിറ്റി അതോറിറ്റി വക്താവ് സുരേഷ് ഭട്ടാറായി പറഞ്ഞു .കഴിഞ്ഞ വർഷവും ജൂൺ മുതൽ നവംബർ വരെ നേപ്പാൾ ഇന്ത്യക്ക് വൈദ്യുതി നൽകിയിരുന്നു.
ശനിയാഴ്ച മുതൽ 600 മെഗാവാട്ട് വൈദ്യുതിയാണ് ഇന്ത്യക്ക് നൽകുന്നത്. കഴിഞ്ഞ വർഷം ഇന്ത്യക്ക് വൈദ്യുതി നൽകിയതിലൂടെ ഏകദേശം 1200 കോടി രൂപയാണ് നേപ്പാളിന് ലഭിച്ചത്.കുറച്ച് കാലം മുമ്പ് നേപ്പാൾ ആഭ്യന്തര ആവശ്യം നിറവേറ്റുന്നതിനായി ഇന്ത്യയിൽ നിന്ന് 400 മെഗാവാട്ട് വൈദ്യുതി വരെ ഇറക്കുമതി ചെയ്തിരുന്നു.
നേപ്പാളിൽ ശൈത്യകാലത്ത് വൈദ്യുതിയുടെ ആഭ്യന്തര ആവശ്യം വർദ്ധിക്കുകയും വിതരണം കുറയുന്ന സാഹചര്യമാണുള്ളത്. വേനൽക്കാലത്ത് വിതരണം വർദ്ധിക്കുമ്പോൾ, ആഭ്യന്തര ആവശ്യം കുറയുന്നു എന്ന അവസ്ഥയാണുള്ളത്. വേനൽക്കാലത്ത് മഞ്ഞുരുകുന്നതും വൈദ്യുതോദ്പാദനം കൂടാൻ കാരണമാകും.
കൈരളി ന്യൂസ് വാട്സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here