ലിഫ്റ്റ് ചോദിച്ച് വാഹനത്തില്‍ കയറിയ നേപ്പാള്‍ സ്വദേശിനിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചു: പ്രതി പിടിയില്‍

ലിഫ്റ്റ് ചോദിച്ച് വാഹനത്തിൽ കയറിയ നേപ്പാൾ സ്വദേശിനിക്ക്‌ നേരെ ഓട്ടോ ഡ്രൈവറുടെ പീഡന ശ്രമം.  പാലക്കാട് ആനക്കര കാറ്റാടി കടവിലാണ് സംഭവം. യുവതിയുടെ പരാതിയിൽ കുമ്പിടി സ്വദേശി കളപ്പറമ്പിൽ പ്രേമദാസിനെ തൃത്താല പൊലീസ് അറസ്റ്റ് ചെയ്തു.

ALSO READ: ആകാശ് തില്ലങ്കേരിയും സുഹൃത്തും അസി. ജയിലറുടെ മൂക്കിടിച്ച് പൊട്ടിച്ചു

കുറ്റിപ്പുറത്തേക്ക് ജോലിയാവശ്യത്തിന് പോകുന്ന നേപ്പാൾ സ്വദേശികളായ യുവതികളാണ് ആനക്കരയിൽ നിന്ന് നിന്ന് ലിഫ്റ്റ് ചോദിച്ച് ഗുഡ്സ് ഓട്ടോയിൽ കയറിയത്. യാത്രക്കിടെയിൽ ഓട്ടോ ഡ്രൈവർ സ്ത്രീകളിലൊരാളെ കടന്നു പിടിക്കുകയായിരുന്നു.

സ്ത്രീകൾ ശബ്‌ദിച്ചതോടെ സമീപത്തെ നാട്ടുകാരാണ് ഓട്ടോ തടഞ്ഞിട്ടത്. ഇയാളെ പോലീസ് അറസ്റ്റ് ചെയ്തു.

ALSO READ: ലോകത്തെ ഏറ്റവും മികച്ച രുചിപ്പട്ടികയില്‍ ഇടംനേടി കോഴിക്കോട് പാരഗണ്‍; ഇന്ത്യയില്‍ ഒന്നാമത്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News