നേരിന്റെ വിശേഷങ്ങൾ; ആർക്കും തന്നെ വിശ്വാസമില്ലെന്ന് ജീത്തു ജോസഫ്

ജീത്തു ജോസഫിന്റെ ഏറ്റവും പുതിയ ചിത്രമായ ‘നേര്’ റിലീസിന് തയ്യാറാവുന്നു. മോഹൻലാൽ നായകനാവുന്ന ചിത്രത്തിന്റെ തിരക്കഥയൊരുക്കിയത് ദൃശ്യം ഫെയിം അഡ്വ.ശാന്തി മായാദേവി ആണ്. വിജാതിയ മോഹൻ എന്ന അഭിഭാഷകനായിട്ടാണ് മോഹൻലാൽ പ്രേക്ഷകർക്ക് മുന്നിലെത്തുന്നത്. ക്രിസ്മസ് റിലീസായി ഡിസംബര്‍ 21നാണ് തീയേറ്ററുകളിൽ എത്തുക. സിനിമയുടെ പ്രൊമോഷന്‍ പരിപാടികളുമായി മുന്നോട്ട് പോകുകയാണ് ജീത്തു ജോസഫും മറ്റ് അണിയറക്കാരും.

ALSO READ: ഗവർണർ കഥയുണ്ടാക്കി ഹീറോയാകാൻ ശ്രമിക്കുന്നു: മന്ത്രി എ കെ ശശീന്ദ്രൻ

ദൃശ്യത്തിലുള്ളത് പോലെ സസ്പെൻസോ ട്വിസ്റ്റോ ‘നേരിന്’ ഇല്ല. എന്നാൽ ജീത്തു ജോസെഫ് പറയുന്നത്‌
അദ്ദേഹത്തിനെ ആരും വിശ്വസിക്കുന്നില്ല എന്നാണ്. ട്വിസ്റ്റ് ഒന്നുമില്ല എന്ന് ദൃശ്യം 2 ന്റെ ഓവർ ഹൈപ്പ് കാരണം പറഞ്ഞിരുന്നു. ഇക്കാരണങ്ങൾ കൊണ്ടാണ് ആളുകൾ വിശ്വസിക്കാത്തതെന്ന് ത്രില്ലർ സിനിമകളുടെ സംവിധായകൻ കൂട്ടിച്ചേർത്തു.

നേര് സിനിമ ഉണ്ടാവുന്നത് ജിത്തു ജോസഫിന്റെ ചില ആലോചനയുടെ പിന്നാലെയാണ്. സാധാരണ അദ്ദേഹത്തിന്റെ സിനിമകളുടെ കോൺസെപ്റ്റിൽ ഒരു കൊലയാളിയുണ്ടാവും അവർ മറഞ്ഞു
നടക്കുന്നുണ്ടാവും അവസാനം അയാളെ കണ്ടുപിടിക്കുകയും ചെയ്യും. ഇതില്‍ നിന്നും വ്യത്യസ്തമാണ് നേര്.

ALSO READ: ത്രലാല മൂവിംഗ് പിക്‌ചേഴ്‌സ്; നടി സാമന്ത ഇനി പ്രൊഡ്യൂസർ വേഷത്തിലും

പ്രതി ആരാണ്, ഇര ആരാണ് എന്ന് സിനിമ തുടങ്ങി ആദ്യ 10 മിനിറ്റിൽ തന്നെ പ്രേക്ഷകന് മനസ്സിലാവും. പിന്നെ കോടതിയിലെ അതിന്റെ നടപടിക്രമങ്ങള്‍ എങ്ങനെയാണ് എന്നതൊക്കെയാണ് സിനിമ. ഇമോഷണൽ കോർട് റൂം ഡ്രാമ എന്ന് സംവിധായാകാൻ ജീത്തു ജോസഫ് തന്നെ വിശേഷിപ്പുന്ന ചിത്രത്തിൽ ത്രില്ലും സസ്പെന്സും ട്വിസ്റ്റും പ്രതീക്ഷികരുത് എന്ന് പറയുന്നു.

ഒരു ഇടവേളയ്ക്ക് ശേഷം മോഹൻലാൽ അഭിഭാഷകന്‍റെ വേഷത്തിലെത്തുന്നു എന്ന പ്രത്യേകതയുള്ള ചിത്രം നിർമിക്കുന്നത് ആശിർവാദ് സിനിമാസിൻ്റെ ബാനറിൽ ആൻ്റണി പെരുമ്പാവൂർ ആണ്. പ്രിയാമണി, ജഗദീഷ്, അനശ്വര രാജൻ, ഗണേശ് കുമാർ തുടങ്ങിയവര്‍ ചിത്രത്തിൽ പ്രധാന കഥാപാത്രമായി എത്തുന്നതായിരിക്കും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News