യുഎസിലും മികച്ച വിജയം നേടി നേര്

ജീത്തുജോസഫ് മോഹൻലാൽ കൂട്ടുകെട്ടിൽ പിറന്ന നേര് തിയറ്ററുകളിൽ മികച്ച വിജയം നേടുകയാണ്. കേരളത്തില്‍ മാത്രമല്ല, റിലീസ് ചെയ്യപ്പെട്ട എല്ലായിടത്തും വന്‍ പ്രദര്‍ശന വിജയമാണ് ചിത്രം നേടുന്നത്. യുഎസിലും ചിത്രത്തിനു മികച്ച പ്രതികരണമാണ് ലഭിക്കുന്നത്.

ALSO READ: നാഷണൽ ട്രാൻസ്‌പോർട്ടേഷൻ പ്ലാനിംഗ് ആൻഡ് റിസർച്ച് സെന്ററിൽ സയന്റിസ്റ്റ് ഒഴിവ്

യുഎസില്‍ ഡിസംബര്‍ 21 ന് 18 സ്ക്രീനുകളിലായിരുന്നു നേര് റിലീസ് ചെയ്തത്. പിന്നീടുള്ള ഓരോ വാരങ്ങളിലും സ്ക്രീന്‍ കൗണ്ട് കാര്യമായി വര്‍ധിപ്പിച്ചു.  രണ്ടാം വാരം 26 ആയും മൂന്നാം വാരം 48 ആയും സ്ക്രീന്‍ വര്‍ധിപ്പിച്ചു. ആഗോള ബോക്സ് ഓഫീസില്‍ നിന്ന് ആദ്യ 9 ദിവസം കൊണ്ടുതന്നെ ചിത്രം 50 കോടി ക്ലബ്ബില്‍ ഇടംപിടിച്ചു. നിര്‍മ്മാതാക്കള്‍ തന്നെ അറിയിച്ച കണക്കാണ് ഇത്. മൂന്നാം വാരത്തിലേക്ക് കടക്കുന്ന ചിത്രത്തിന്‍റെ ബോക്സ് ഓഫീസ് കണക്കുകള്‍ സംബന്ധിച്ചും ട്രേഡ് അനലിസ്റ്റുകള്‍ വിവരങ്ങൾ നൽകുന്നുണ്ട്.

ALSO READ: പ്രധാനമന്ത്രി കേരളത്തെ അപമാനിച്ചു, വാഗ്ദാന ലംഘനത്തിന്റെ പ്രതിരൂപമാണ് മോദി: ഇ പി ജയരാജന്‍

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News