‘പ്രേമ’ത്തെയും പിന്തള്ളി; മലയാളത്തിലെ എക്കാലത്തെയും മികച്ച ചിത്രങ്ങളിൽ ഇടം നേടി ‘നേര്’

മലയാളത്തിലെ എക്കാലത്തെയും മികച്ച ചിത്രങ്ങളുടെ പട്ടികയിൽ ഇടം നേടി മോഹൻലാൽ – ജിത്തുജോസഫ് ചിത്രം നേര്. എക്കാലത്തെയും വലിയ വിജയങ്ങളായ 10 മലയാള സിനിമകളുടെ ലിസ്റ്റിലേക്ക് നേരത്തേ പ്രവേശനം ലഭിച്ചിരുന്നു ചിത്രത്തിന്. ഇപ്പോഴിതാ അതേ ലിസ്റ്റിലെ നില മെച്ചപ്പെടുത്തിയിരിക്കുകയാണ് നേര്.

Also Read: വെറും അഞ്ച് സാധനങ്ങൾ ഉപയോഗിച്ച് എളുപ്പത്തിൽ ഉണ്ടാക്കാം വെറൈറ്റി ബീറ്റ്റൂട്ട് ഹൽവ

പ്രേമത്തെ പിന്തള്ളിയാണ് നേര് ഈ നേട്ടം കൈവരിച്ചിരിക്കുന്നത്. ഏഴാം സ്ഥാനത്തുള്ള ദുല്‍ഖര്‍ സല്‍മാന്‍ ചിത്രം കുറുപ്പിനെയാണ് നേരിന് ഇനി മറികടക്കാനുള്ളത്. കഴിഞ്ഞ വാരാന്ത്യത്തിൽ കേരളത്തിലുടനീളം ഹൗസ് ഫുള്ളായാണ് ചിത്രം പ്രദർശിപ്പിച്ചത്. നേര് മോഹൻലാലിന്റെ ആറാം 50 കോടി ക്ലബാണ്. മലയാളത്തില്‍ നിന്ന് 50 കോടിയിലധികം ആദ്യമായി നേടുന്നതും മോഹൻലാല്‍ നായകനായി എത്തിയ ദൃശ്യമായിരുന്നു. മലയാളത്തില്‍ നിന്ന് വേഗത്തില്‍ 50 കോടി ക്ലബില്‍ എത്തിയതിന്റെ റെക്കോര്‍ഡ് മോഹൻലാല്‍ നായകനായ ലൂസിഫറിനുമാണ്.

Also Read: കമ്മ്യൂണിക്കേറ്റീവ് ഇംഗ്ലീഷ് കോഴ്‌സുകളിലേക്ക് പ്രവേശനത്തിന് രജിസ്‌ട്രേഷന്‍ ആരംഭിച്ചു

കോർട്ട് റൂം ഡ്രാമയായി ഒരുക്കിയിരിക്കുന്ന ചിത്രത്തിൽ വക്കീല്‍ വിജയമോഹൻ എന്ന കഥാപാത്രമായിട്ടാണ് മോഹൻലാല്‍ എത്തിയിരിക്കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News