ജീത്തു ജോസഫ്-മോഹൻലാൽ കൂട്ടുകെട്ടി പുറത്തിറങ്ങിയ നേര് എന്ന ചിത്രം നിറഞ്ഞ സദസിൽ തിയേറ്ററുകളിൽ ഓടിക്കൊണ്ടിരിക്കുകയാണ്. കോർട്ട് റൂം ഡ്രാമ വിഭാഗത്തിൽ പുറത്തിറങ്ങിയ ചിത്രം മോഹൻലാലിൻറെ തിരിച്ചുവരവായിട്ടാണ് ആരധകർ കാണുന്നത്. ഇപ്പോഴിതാ ചിത്രത്തിന്റെ തിരക്കഥ മോഷണ ആരോപണത്തിൽ പ്രതികരിച്ചിരിക്കുകയാണ് എഴുത്തുകാരിൽ ഒരാളും അഭിനേത്രിയുമായ ശാന്തി മായാദേവി.
വലിയ ചിത്രങ്ങൾ ഇറങ്ങുമ്പോൾ ഇത്തരം വിവാദങ്ങൾ പതിവാണെന്ന് താൻ കേട്ടിട്ടുണ്ടെന്നാണ് വിവാദവുമായി ബന്ധപ്പെട്ട ചോദ്യത്തിന് മായാദേവി മറുപടി നൽകിയത്. നേരിന്റെ കഥയാണെന്ന് അവകാശപ്പെട്ട് ഒരാൾ കേസ് കൊടുത്തിരുന്നെന്നും അത് നിയമപരമായി തെളിയിക്കാനുള്ള അവസരമുണ്ടെന്നും വിവാദത്തെ കുറിച്ച് മായാദേവി പ്രമുഖ മാധ്യമത്തോട് പ്രതികരിച്ചു. അയാളുടെ സ്ക്രിപ്റ്റിന്റെ സ്ക്രീൻഷോട്ടുകൾ താൻ കണ്ടിരുന്നെന്നും അതിന് നേരുമായി യാതൊരു ബന്ധവുമില്ലെന്നും ശാന്തി മായാദേവി കൂട്ടിച്ചേർത്തു.
ശാന്തി മായാദേവി പറഞ്ഞത്
ALSO READ: ഇത്തവണയും പതിവ് തെറ്റിച്ചില്ല; ക്രിസ്മസിന് കേരളം കുടിച്ച് തീര്‍ത്തത് 230.47 കോടിയുടെ മദ്യം
വലിയ ചിത്രങ്ങൾ ഇറങ്ങുമ്പോൾ ഇത്തരം വിവാദങ്ങൾ പതിവാണെന്ന് കേട്ടിട്ടുണ്ട്. നേരിന്റെ തന്നെ കഥയാണെന്ന് അവകാശപ്പെട്ട് ഒരാൾ കേസുകൊടുത്തിരുന്നു. അദ്ദേഹത്തിന് നിയമപരമായി അത് തെളിയിക്കാനുള്ള അവസരമുണ്ട്. നേരിന്റെ കഥ എന്ന പേരിൽ പ്രചരിക്കുന്ന അദ്ദേഹത്തിന്റെ കഥയുടെ സ്ക്രീൻഷോട്ടുകൾ സോഷ്യൽ മീഡിയയിൽ ഞാനും കണ്ടിരുന്നു. ഞങ്ങളുടെ ചിത്രവുമായി അതിന് യാതൊരു ബന്ധവുമില്ല. നേരിപ്പോൾ പ്രേക്ഷകരുടെ മുന്നിലുണ്ട്. ചിത്രം കണ്ടാൽ എല്ലാവർക്കും അത് വ്യക്തമാകും.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here