പാൻ ഇന്ത്യൻ പടങ്ങളോട് പടവെട്ടി നേര്, അതിവേഗം അൻപത് കോടി ക്ലബ്ബിൽ; മോഹൻലാൽ.. വെൽക്കം ടു ബോക്സോഫീസ് ലെറ്റ്സ് ബ്ലാസ്റ്റ് എന്ന് ആരാധകർ

സലാറും ദങ്കിയും പോലുള്ള പാൻ ഇന്ത്യൻ സിനിമകളോട് ക്ലാഷ് വച്ച് മോഹൻലാൽ ചിത്രം നേര് അൻപത് കോടി ക്ലബ്ബിലേക്ക് കടന്നു. കേരളത്തിൽ 200 തീയേറ്ററുകളിൽ മാത്രം റിലീസ് ചെയ്ത ചിത്രം എട്ടാം ദിവസം 350 തിയേറ്ററുകളിലേക്ക് വികസിപ്പിച്ചിട്ടുണ്ട്. നിരവധി ഫാമിലി ഓഡിയൻസ് ആണ് നേര് കാണാൻ തിയേറ്ററിൽ എത്തുന്നത്. ഇതോടെ തിരക്ക് വർധിക്കുകയും തിയേറ്ററുകളുടെ എണ്ണം വർധിപ്പിക്കുകയുമായിരുന്നു.

ALSO READ: ദുബായ് അമാനത് ഹോൾഡിംഗ്‌സ് ഡയറക്ടർ ബോർഡ് ചെയർമാനായി ഡോ.ഷംഷീർ വയലിലിനെ നിയമിച്ചു

വെറും എബോവ് ആവേറേജ് ഉള്ള വെറുമൊരു കോർട്ട് റൂം ഡ്രാമ വച്ച് മോഹൻലാൽ നേടുന്നത് മറ്റൊരാൾക്കും നേടാനാവില്ലെന്നാണ് ചിത്രത്തിന്റെ അൻപത് കോടി പോസ്റ്ററിന് താഴെ ആരാധകർ കുറിക്കുന്നത്. ഏറെ നാളുകളായി പരാജയങ്ങൾ മാത്രം നേരിടേണ്ടി വന്ന മോഹൻലാലിന്റെ മികച്ച തിരിച്ചു വരവായിട്ടാണ് നേരിനെ നിരൂപകർ നോക്കിക്കാണുന്നത്. ഒരാഴ്ച കൊണ്ടാണ് നേര് 50 കോടി നേടിയിരിക്കുന്നത് എന്നതാണ് ഏവരെയും അത്ഭുതപ്പെടുത്തുന്നു.

ALSO READ: ഒരേ ഫ്രെയിമിൽ തമിഴകത്തിന്റെ സൂപ്പർ താരങ്ങൾ, കൂടെ വിജയകാന്തും; വൈറലായ ചിത്രത്തിന് ഓൾഡ് ഈസ് ഗോൾഡ് എന്ന് കമന്റ്

അതേസമയം, പുലിമുരുകൻ, ഒപ്പം, ലൂസിഫർ, ദൃശ്യം എന്നീ സിനിമകളാണ് ഇതിനു മുമ്പ് അൻപത് കോടി ക്ലബ്ബിൽ ഇടംപിടിച്ച മോഹൻലാൽ സിനിമകൾ. റിലീസിന് 200 സ്‍ക്രീനുകള്‍ മാത്രമുണ്ടായിരുന്ന ചിത്രം ഇപ്പോൾ 350 സ്‍ക്രീനുകളിലാണ് പ്രദർശനത്തിനെത്തുന്നത്. വിദേശത്തടക്കം സിനിമയ്ക്ക് അധികം സ്‍ക്രീനുകള്‍ ഇന്നു മുതല്‍ ലഭിക്കുമെന്ന് റിപ്പോര്‍ട്ടുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News