100 കോടി വിജയത്തിന് ശേഷം ഒടിടിയിലേക്ക് നേര്; റിലീസ് തീയതി പ്രഖ്യാപിച്ചു

ജിത്തുജോസഫ് മോഹന്‍ലാൽ കൂട്ടുകെട്ടിൽ പുറത്തിറങ്ങിയ നേര് ഡിസംബര്‍ 21 ന് ആയിരുന്നു തിയേറ്ററുകളിൽ എത്തിയത്.തിയേറ്ററുകളിൽ വൻവിജയം നേടി ചിത്രം 100 കോടി നേടിയെന്നു നിർമാതാക്കൾ അറിയിച്ചിരുന്നു. ഇപ്പോഴിതാ ചിത്രത്തിന്‍റെ ഒടിടി റിലീസ് തീയതി പ്രഖ്യാപിച്ചിരിക്കുകയാണ് അണിയറപ്രവർത്തകർ.ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാറിലൂടെ ജനുവരി 23 ന് ആണ് ചിത്രം സ്ട്രീമിംഗ് ആരംഭിക്കുക.

ALSO READ: ഗുജറാത്ത്‌ ബോട്ട് അപകടം; പതിനെട്ട് പേർക്കെതിരെ കേസെടുത്തു

ഏറെക്കാലത്തിന് ശേഷമാണ് മോഹന്‍ലാല്‍ ബിഗ് സ്ക്രീനില്‍ അഭിഭാഷക കഥാപാത്രമായി എത്തുന്നത്. വിജയമോഹന്‍ എന്ന അഭിഭാഷകനെയാണ് മോഹന്‍ലാല്‍ അവതരിപ്പിച്ചത്. ചിത്രത്തിന്‍റെ രചന നിര്‍വ്വഹിച്ചിരിക്കുന്നത് അഭിഭാഷകയും നടിയുമായ ശാന്തി മായാദേവിയും ജീത്തു ജോസഫും ചേര്‍ന്നാണ്.ആശിര്‍വാദ് സിനിമാസിന്‍റെ ബാനറില്‍ ആന്‍റണി പെരുമ്പാവൂര്‍ ആയിരുന്നു ചിത്രത്തിന്‍റെ നിര്‍മ്മാണം.

അതേസമയം മോഹൻലാൽ ലിജോ ജോസ് കൂട്ടുകെട്ടിൽ ഇറങ്ങുന്ന മലൈക്കോട്ടൈ വാലിബന്‍റെ റിലീസിനായി കാത്തിരിക്കുകയാണ് ആരാധകർ. ജനുവരി 25 ന് ആണ് ചിത്രം തിയേറ്ററുകളിൽ എത്തുക. സൊണാലി കുല്‍ക്കര്‍ണി, മനോജ് മോസസ്, കഥ നന്ദി, ഡാനിഷ് സേഠ്, മണികണ്ഠന്‍ ആചാരി തുടങ്ങിയവരാണ് പ്രധാന കഥാപാത്രങ്ങളിൽ എത്തുന്നു. 130 ദിവസങ്ങളിൽ രാജസ്ഥാന്‍, ചെന്നൈ, പോണ്ടിച്ചേരി എന്നീ സ്ഥലങ്ങളിലാണ് മലൈക്കോട്ടൈ വാലിബന്റെ ചിത്രീകരണം നടന്നത്.

ALSO READ: ‘ഒറ്റപ്പെട്ടവരെ ചേര്‍ത്തു പിടിക്കാന്‍ സമൂഹം തയ്യാറാകണം’: മന്ത്രി സജി ചെറിയാന്‍

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News